ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഈ വര്ഷം ഇന്ത്യൻ വിപണിയിൽ കൂടുതലെത്തുക ഇലക്ട്രിക് വാഹനങ്ങൾ

ബെംഗളൂരു: കാര്ബണ് ബഹിര്ഗമനം കുറയ്ക്കുന്നതിന് പദ്ധതികളുമായി വാഹനക്കമ്പനികള് മുന്നോട്ടു പോകുമ്പോള് 2024-25 സാമ്പത്തികവര്ഷം ഇന്ത്യന് വിപണി കാത്തിരിക്കുന്നത് കൂടുതല് വൈദ്യുതവാഹനങ്ങള്.

രാജ്യത്തെ 14 വാഹന നിര്മാതാക്കളില് 12 എണ്ണവും അടുത്ത സാമ്പത്തികവര്ഷം വൈദ്യുതക്കാറുകള് അവതരിപ്പിക്കാന് തയ്യാറെടുക്കുന്നതായാണ് സൂചന.

രാജ്യത്തെ ഏറ്റവുംവലിയ കാര് നിര്മാതാക്കളായ മാരുതി സുസുക്കി ടൊയോട്ടയുമായി ചേര്ന്ന് ആദ്യ വൈദ്യുതവാഹനം വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ടാറ്റ കര്വ് ഇ.വി., മഹീന്ദ്ര എക്സ്.യു.വി. ഇ8, കിയ ഇ.വി.9, ബി.വൈ.ഡി. സീല് എന്നിവയും വിപണിയില് പ്രവേശിച്ചേക്കും. 2030-ഓടെ രാജ്യത്തു വില്ക്കുന്ന കാറുകളില് 30 ശതമാനം വരെ ബാറ്ററിയിലോടുന്ന വൈദ്യുത വാഹനങ്ങളാക്കുന്നതിനാണ് കേന്ദ്രസര്ക്കാര് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇതിനായി വാഹനനിര്മാതാക്കള് അവരുടെ ഉത്പന്നങ്ങളില് മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. വൈദ്യുതവാഹനങ്ങളുടെ ഉയര്ന്നവില, ഒറ്റച്ചാര്ജില് യാത്രചെയ്യാവുന്ന ദൂരം, ചാര്ജിങ് സംവിധാനങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങളിലെ ആശങ്കകളാണ് വൈദ്യുതവാഹനങ്ങളുടെ വ്യാപനത്തിനു വെല്ലുവിളിയായി തുടരുന്നത്.

ഇന്ത്യയിലെ വാഹന ഉപഭോക്താക്കള് ഇന്ധനച്ചെലവിന് വലിയപരിഗണന നല്കുന്നവരാണ്.

ഇതും വൈദ്യുതവാഹനങ്ങളുടെ വില്പ്പനവളര്ച്ചയെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ വാഹനങ്ങള് അവതരിപ്പിച്ചതുകൊണ്ടുമാത്രം വൈദ്യുതവാഹന വില്പ്പനയില് വലിയ വളര്ച്ചയുണ്ടാകുമെന്ന് കമ്പനികള്ക്കു പ്രതീക്ഷയില്ല.

ഇത്തരം പ്രശ്നങ്ങള് പരിഹരിക്കാനുള്ള നടപടികള് അടിയന്തരമായി ഉണ്ടായാല്മാത്രമേ വില്പ്പന ഉയരുകയുള്ളൂവെന്നാണ് ഈ രംഗത്തുള്ളവര് പറയുന്നത്.

ഫോസില് ഇന്ധനം ഉപയോഗിച്ചുള്ള വാഹനം വിപണിയില് മേധാവിത്വം തുടരുന്നതിന് കാരണവും ഇതുതന്നെ.

X
Top