ഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനംവമ്പൻ ‘ഡീലുമായി’കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്കേന്ദ്രബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം

ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്

ന്യൂഡൽഹി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്. ഇന്‍ഷുറന്‍സ് മേഖല കുതിക്കുമെന്നും റിപ്പോര്‍ട്ട്. ശക്തമായ സാമ്പത്തിക വളര്‍ച്ച കുടുംബ വരുമാനത്തെ പിന്തുണയ്ക്കും. ഇത് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള ആവശ്യം വര്‍ദ്ധിപ്പിക്കുമെന്നും റേറ്റിംഗ് ഏജന്‍സി.

ശക്തമായ സാമ്പത്തിക വളര്‍ച്ച, ഡിജിറ്റൈസേഷന്‍, നികുതി മാറ്റങ്ങള്‍, എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് വ്യവസായം നേട്ടമുണ്ടാക്കുമെന്ന് മൂഡീസ് പറഞ്ഞു. ഈ വര്‍ദ്ധനവ് വ്യവസായത്തിന്റെ ലാഭക്ഷമത മെച്ചപ്പെടുത്തും.

ഇൻഷുറൻസ് പ്രീമിയം വരുമാനം ഉയരുന്നു2024-25 സാമ്പത്തിക വര്‍ഷത്തില്‍, പ്രതിശീര്‍ഷ ജിഡിപി വാര്‍ഷികാടിസ്ഥാനത്തില്‍ 8.2 ശതമാനം വര്‍ദ്ധിച്ച് 11,176 യുഎസ് ഡോളറിലെത്തി.

ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളര്‍ച്ച 2025-26 ലെ ആദ്യ എട്ട് മാസങ്ങളില്‍ മൊത്തം ഇന്‍ഷുറന്‍സ് പ്രീമിയം വരുമാനത്തില്‍ 17 ശതമാനം വര്‍ധനവിന് കാരണമായതായി മൂഡീസ് പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ 14 ശതമാനം വര്‍ദ്ധിച്ചു.

പ്രീമിയം വരുമാനത്തിലെ വര്‍ദ്ധനവ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ഇൻഷുറൻസ് അവബോധത്തെ പ്രതിഫലിപ്പിക്കുന്നതായി മൂഡീസ് പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ലാഭക്ഷമത മെച്ചപ്പെടുത്തുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപത്തിന്റെ പരിധി 74 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ത്തുന്നത് അവര്‍ക്ക് അധിക സാമ്പത്തിക നേട്ടം നല്‍കുമെന്നും മൂഡീസ് പറയുന്നു.

X
Top