അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

ഇന്ത്യയുടെ ജിഡിപി 6.4% ആയി വളരുമെന്ന് മൂഡീസ്

ന്യൂഡൽഹി: 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.4% ആയി വളരുമെന്ന് മൂഡീസ് റേറ്റിംഗ്‌സ്. ജി20 സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും വേഗതയേറിയ വളര്‍ച്ചാ നിരക്ക് ഇന്ത്യയുടേതായിരിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. ശക്തമായ ആഭ്യന്തര ഉപഭോഗം, പിന്തുണയ്ക്കുന്ന നയ നടപടികള്‍, സ്ഥിരതയുള്ള ബാങ്കിംഗ് സംവിധാനം എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമാകുകയെന്ന് ഏജന്‍സി പറയുന്നു.

2025ലെ ചരക്ക് സേവന നികുതി (ജിഎസ്ടി) യുക്തിസഹമാക്കല്‍, ആദായ നികുതി പരിധികളിലെ ക്രമീകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ ചെലവാക്കാനുള്ള ശേഷി വര്‍ധിപ്പിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, അവയുടെ ആസ്തി നിലവാരം സ്ഥിരതയുള്ളതായി തുടരും. എങ്കിലും വായ്പാ നഷ്ടം ഉള്‍ക്കൊള്ളാന്‍ ബാങ്കുകള്‍ക്ക് ആവശ്യമായ കരുതല്‍ശേഖരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2026 ല്‍ ബാങ്കുകളുടെ പ്രവര്‍ത്തന അന്തരീക്ഷം ശക്തമായി തുടരുകയും ചെയ്യും. കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക സര്‍വേ പ്രവചിച്ച 6.8-7.2 ശതമാനം പരിധിയേക്കാള്‍ കുറവാണ് മൂഡീസിന്റെ 2027 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ കണക്കുകള്‍.

X
Top