ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ചെറിയ, സ്വതന്ത്ര കടകളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

ന്യൂഡല്‍ഹി: ചെറിയ, സ്വതന്ത്ര ഷോപ്പുകളെ ജിഎസ്ടി(ചരക്ക് സേവന നികുതി) പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. കൂടുതല്‍ വിഭാഗങ്ങളെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇത്തരത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു.

മൊത്തം മേഖലകളെ അപേക്ഷിച്ച് വിറ്റുവരുമാനം നാമമാത്രമായ ഷോറൂമുകളെ നികുതി ദായകരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ചകള്‍ നടത്തും. ഉപഭോക്താക്കള്‍ക്ക് നേരിട്ട് സാധനങ്ങള്‍ നല്‍കുന്ന മേഖലയാണ് പ്രാഥമിക ലക്ഷ്യം.

ഇവരെ കണ്ടെത്താന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. അതായത് സ്വകാര്യ ഡാറ്റബേസ് വഴിയും ഇതര നികുതി ദായകരുടെ ലിസ്റ്റ് നോക്കിയും വിവരങ്ങള്‍ ശേഖരിക്കും, കേന്ദ്ര പരോക്ഷ നികുതി ചെയര്‍മാന്‍ വിവേക് ജോഹ്‌റി പറയുന്നു.

2023 ജനുവരി വരെ 14 മില്യണ്‍ ബിസിനസുകളാണ് ജിഎസ്ടി പരിധിയിലുള്ളത്. 2017 ല്‍ 6 മില്യണ്‍ ആയിരുന്ന സ്ഥാനത്താണിത്. തുടക്കത്തില്‍ 40 ലക്ഷം വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു ജിഎസ്ടി

X
Top