അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മഹീന്ദ്ര & മഹീന്ദ്രയുടെ ആഭ്യന്തര വിൽപ്പനയിൽ വൻ വർധന

മുംബൈ: 2022 ഒക്ടോബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ
ആഭ്യന്തര പാസ്സഞ്ചർ വാഹന വിൽപ്പന 60 ശതമാനം വർധന രേഖപ്പെടുത്തി 32,298 യൂണിറ്റായി.

ഈ കാലയളവിലെ യൂട്ടിലിറ്റി വാഹന വിൽപ്പന 32,226 യൂണിറ്റായിരുന്നു, ഇത് മുൻ
വർഷം ഇതേ മാസത്തെ 20,034 യൂണിറ്റുകളിൽ നിന്ന് 61 ശതമാനം വളർച്ച രേഖപ്പെടുത്തി.

എന്നിരുന്നാലും, കാർ, വാൻ വിൽപ്പന 2021 ഒക്ടോബറിലെ 96 യൂണിറ്റിൽ നിന്ന് 25 ശതമാനം ഇടിഞ്ഞ് 72 യൂണിറ്റിലെത്തി. ശക്തമായ ഉത്സവ ഡിമാൻഡിന്റെ പിൻബലത്തിൽ ഒക്ടോബറിൽ തങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി എം ആൻഡ് എം ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.

വാണിജ്യ വാഹന വിഭാഗത്തിൽ 2022 ഒക്ടോബറിൽ 20,980 യൂണിറ്റുകൾ വിറ്റഴിച്ചതായി എം ആൻഡ് എം അറിയിച്ചു.

അതേപോലെ 2021 ഒക്ടോബറിലെ 47,017 യൂണിറ്റുകളെ അപേക്ഷിച്ച് മൊത്തം ട്രാക്ടർ വിൽപ്പന 11 ശതമാനം ഉയർന്ന് 51,994 യൂണിറ്റിലെത്തി. അതിൽ ആഭ്യന്തര ട്രാക്ടർ വിൽപ്പന 50,539 യൂണിറ്റായിരുന്നു.

X
Top