ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകളുമായി മിറേ അസറ്റ് മ്യൂച്വൽ ഫണ്ട്

മുംബൈ: മിറേ അസറ്റ് ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ് – ഏപ്രിൽ 2033 ഇൻഡക്സ് ഫണ്ട്, മിറേ അസറ്റ് നിഫ്റ്റി എഎഎ പിഎസ്യൂ ബോണ്ട് പ്ലസ് എസ്ഡിഎൽ ഏപ്രിൽ 2026 50:50 ഇൻഡക്സ് ഫണ്ട് എന്നി രണ്ട് പുതിയ ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടുകൾ പുറത്തിറക്കി മിറേ അസറ്റ് മ്യൂച്വൽ ഫണ്ട്.

ഏപ്രിൽ 2026 നിഫ്റ്റി എഎഎ പിഎസ്യൂ ബോണ്ട് പ്ലസ് എസ്ഡിഎല്ലിന്റെ ഘടകങ്ങളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടാണ് മിറേ അസറ്റ് നിഫ്റ്റി എഎഎ പിഎസ്യൂ ബോണ്ട് പ്ലസ് എസ്ഡിഎൽ ഏപ്രിൽ 2026 50:50 ഇൻഡക്സ് ഫണ്ട്. ഇത് താരതമ്യേന ഉയർന്ന പലിശ നിരക്കും, കുറഞ്ഞ ക്രെഡിറ്റ് റിസ്കും ഉള്ള ഒരു സ്കീമാണ്.

അതേസമയം രണ്ടാമത്തെ ഫണ്ടായ, മിറേ അസറ്റ് ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ് – ഏപ്രിൽ 2033 ഇൻഡക്സ് ഫണ്ട് എന്നത് ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ് – ഏപ്രിൽ 2033-ന്റെ ഘടകങ്ങളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്സ് ഫണ്ടാണ്.

ഈ രണ്ട് പുതിയ ഫണ്ട് ഓഫറുകളും (NFO) ഒക്ടോബർ 10 ന് സബ്സ്ക്രിപ്ഷനായി തുറന്ന് ഒക്‌ടോബർ 18-ന് അടയ്ക്കും. രണ്ട് ഫണ്ടുകളും നിയന്ത്രിക്കുന്നത് മഹേന്ദ്ര ജാജൂ ആയിരിക്കും. ഇവയ്ക്കായുള്ള ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം 5,000 രൂപയാണ്.

മിറേ അസറ്റ് ക്രിസിൽ ഐബിഎക്സ് ഗിൽറ്റ് ഇൻഡക്സ് – ഏപ്രിൽ 2033 ഇൻഡക്സ് ഫണ്ട്, മിറേ അസറ്റ് നിഫ്റ്റി എഎഎ പിഎസ്യൂ ബോണ്ട് പ്ലസ് എസ്ഡിഎൽ ഏപ്രിൽ 2026 50:50 ഇൻഡക്സ് ഫണ്ട് എന്നിവ നിക്ഷേപകർക്ക് റെഗുലർ പ്ലാനിലും ഡയറക്ട് പ്ലാനിലും ലഭ്യമാകും. എൻഎഫ്ഒ കഴിഞ്ഞാൽ ഫണ്ടുകൾക്കായുള്ള ഏറ്റവും കുറഞ്ഞ അധിക പർച്ചേസ് തുക 1000 രൂപയായിരിക്കും.

X
Top