
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രാലയം ഉടന്‍ തന്നെ മൂന്ന് പുതിയ ഡെഡിക്കേറ്റഡ് ഫ്രയ്റ്റ് കോറിഡോറുകള്‍ (DFCs) ക്ക് അനുമതി നല്‍കും.റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോത്തി വെള്ളിയാഴ്ച പറഞ്ഞു. ഡിഎഫ്‌സിസിഐഎല്‍, ഡിഎഫ്‌സി നടപ്പിലാക്കുന്ന ഏജന്‍സി, ഗതാഗത പാതകളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
”മന്ത്രാലയം ഉടന്‍ തന്നെ അതിനെക്കുറിച്ച് തീരുമാനമെടുക്കും” ലഹോത്തി പറഞ്ഞു. ഡിഎഫ്‌സിസിഐഎല്ലിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, ഗതാഗത പാതകളുടെ ശേഷിക്കുന്ന ഭാഗങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ഊന്നി പറഞ്ഞു. ഡിഎഫ്‌സിസിഐല്ലിന്റെ ആഭ്യന്തര അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ അവസാനത്തോടെ 90 ശതമാനം ഡിഎഫ്‌സി പൂര്‍ത്തിയാകും. ഇതോടെ ഗതാഗത ലിങ്കുകളില്‍ ട്രെയിന്‍ ഓപ്പറേഷന്‍ വേഗത വര്‍ദ്ധിക്കും. 2,196 കിലോമീറ്റര്‍ (77 ശതമാനം) ഇതിനോടകം കമ്മീഷന്‍ ചെയ്തിട്ടുണ്ട്.
ദിവസവും 200 ട്രെയിനുകളാണ് ഡിഎഫ്‌സിസിഐഎല്‍ പാതയില്‍ ഓടുന്നത്. ഈ പാതകളില്‍ കൂടുതല്‍ ഗതിശക്തി മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍ (ജിസിടി) ഉണ്ടാകണമെന്ന് ലഹോത്തി പറഞ്ഞു.






