പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാല​ഗോപാൽ

തിരുവനന്തപുരം: നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇത് അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ആണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിക്കുന്നത്.

ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

X
Top