ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മിനിരത്‌ന കമ്പനി

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 18 പ്രഖ്യാപിച്ചിരിക്കയാണ് മിനിരത്‌ന സ്ഥാപനമായ റൈറ്റ്‌സ് ലിമിറ്റഡ് (RITES). ഡയറക്ടര്‍ ബോര്‍ഡ് നിശ്ചയിക്കുന്നത് പ്രകാരമായിരിക്കും ഡിവിഡന്റ് വിതരണം. കമ്പനിയുടെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാകും ഇത്.

409 രൂപ വിലയുള്ള ഈ പൊതുമേഖല ഓഹരിയുടെ 52 ആഴ്ച ഉയരം 417 രൂപയാണ്. 52 ആഴ്ചയിലെ താഴ്ച 226 രൂപ. കഴിഞ്ഞ 5 വര്‍ഷത്തില്‍ 140 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് സ്റ്റോക്ക് കൈവരിച്ചത്.

3 വര്‍ഷത്തില്‍ 45 ശതമാനവും ഒരു വര്‍ഷത്തില്‍ 53 ശതമാനവും വളരാനായി. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്റ് എക്കണോമിക് സര്‍വീസസ് െ്രെപവറ്റ് ലിമിറ്റഡ് (റൈറ്റ്‌സ്) കാറ്റഗറി ഒന്നില്‍ പെട്ട മിനിരത്‌ന പൊതുമേഖല സ്ഥാപനമാണ്. എഞ്ചിനീയറിംഗ്, കണ്‍സള്‍ട്ടന്‍സി രംഗത്താണ് പ്രവര്‍ത്തനം. ഗതാഗതം, അടിസ്ഥാന സൗകര്യവികസന വിദഗ്‌ധോപദേശം, എഞ്ചിനീയറിംഗ്, പ്രൊജക്ട് മാനേജ്‌മെന്റ് എന്നീ സേവനങ്ങളാണ് നല്‍കുന്നത്.

X
Top