ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ത്രൈമാസത്തിൽ 509 കോടിയുടെ ലാഭം നേടി മൈൻഡ്‌ട്രീ

മുംബൈ: സെപ്തംബർ പാദത്തിലെ ഏകീകൃത വരുമാനം 31.5 ശതമാനം വർധിച്ച് 3,400 കോടി രൂപയായി ഉയർന്നപ്പോൾ അറ്റാദായം 27.5 ശതമാനം ഉയർന്ന് 509 കോടി രൂപയായതായി മൈൻഡ്‌ട്രീ അറിയിച്ചു.

സ്ഥിരമായ കറൻസിയിൽ, ഈ പാദത്തിലെ വരുമാനം തുടർച്ചയായി 7.2 ശതമാനം ഉയർന്നു. ഐടി കമ്പനിയുടെ ഓർഡർ ബുക്ക് 44 ശതമാനം വർധിച്ച് 518 മില്യൺ ഡോളറിലെത്തി. ഇതോടെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ മൈൻഡ്ട്രീയുടെ ഓർഡർ ബുക്ക് 1 ബില്യൺ ഡോളർ കടന്നു.

പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാന (EBIT) മാർജിൻ 90 ബേസിസ് പോയിൻറ് ഉയർന്ന് 19.1% ആയി വർദ്ധിച്ചു. മൈൻഡ്‌ട്രീയെ സംബന്ധിച്ചിടത്തോളം, വടക്കേ അമേരിക്കയിൽ നിന്നുള്ള വരുമാനം ഈ പാദത്തിൽ 29.4 ശതമാനം വർദ്ധിച്ചപ്പോൾ യൂറോപ്പിൽ നിന്നുള്ള വരുമാനം 6.6 ശതമാനം കുറഞ്ഞു.

വ്യവസായങ്ങളുടെ കാര്യത്തിൽ ബിഎഫ്എസ്ഐ കമ്പനിയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകി. ഈ പാദത്തിൽ വിഭാഗം 33 ശതമാനത്തിലധികം വളർച്ച കണ്ടു. കൂടാതെ കമ്മ്യൂണിക്കേഷൻ, ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളും ശക്തമായ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഐടി സേവന കൺസൾട്ടിംഗ് കമ്പനിയാണ് മൈൻഡ്ട്രീ ലിമിറ്റഡ്. ഇത് ലാർസൻ ആൻഡ് ടൂബ്രോ ഗ്രൂപ്പിന്റെ ഭാഗമാണ്.

X
Top