തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

മൈന്‍ഡ്ട്രീ-എല്‍ആന്റ്ടി ഇന്‍ഫോടെക് ലയനം: പുതിയ കമ്പനി ഓഹരികള്‍ നവംബര്‍ 24 ന് വിപണിയില്‍

ന്യൂഡല്‍ഹി: ലാര്‍സണ്‍ ആന്റ് ടൂബ്രോ ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീയും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. പുതിയതായി രൂപം കൊണ്ട എല്‍ടിഐമൈന്‍ഡ്ട്രീ കമ്പനി നവംബര്‍ 24 ന് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിക്കും. അന്നുതൊട്ട് കമ്പനി ഓഹരികളില്‍ ട്രേഡിംഗ് സാധ്യമാണ്.

മൈന്‍ഡ്ട്രീയുടെ ഓരോ 100 ഓഹരിയ്ക്കും 73 എല്‍ടിഐ ഓഹരികളാണ് പോസ്റ്റ് മെര്‍ജറായി ലഭ്യമാവുക.പുതിയ കമ്പനിയുടെ 68.73 ശതമാനം ഓഹരികള്‍ പാരന്റിംഗ് കമ്പനിയായ എല്‍ആന്റ്ടിയ്ക്ക് സ്വന്തമാകും.എല്‍ടിഐ ഓഹരികള്‍ നേടാന്‍ യോഗ്യതയുള്ള മൈന്‍ഡ്ട്രീ ഓഹരിയുടമകളെ കണ്ടെത്താനായി നവംബര്‍ 24 ആണ് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ ജെഫരീസും ജെപി മോര്‍ഗനും എല്‍ടിഐ മൈന്‍ഡ്ട്രീ ഓഹരിയ്ക്ക് അണ്ടര്‍പെര്‍ഫോം റേറ്റിംഗ് നല്‍കിയിരുന്നു. 3800 രൂപയാണ് ജെഫരീസ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. 25 ശതമാനം താഴ്ച അവര്‍ പ്രതീക്ഷിക്കുന്നു.

X
Top