ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ; ലിറ്ററിന് 8. 57 രൂപ കൂട്ടണമെന്ന് ആവശ്യം

പാലക്കാട്: പാൽവില കൂത്തനെ കൂട്ടാനൊരുങ്ങി മിൽമ. വില ഒമ്പത് രൂപയോളം കൂട്ടണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ഈ മാസം അവസാനമാകും വില വർധന നടപ്പിലാക്കുക. വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുമ്പോഴാണ്, പാൽവില കൂത്തനെ കൂട്ടാൻ മിൽമ ഒരുങ്ങുന്നത്. പാൽ വിലയും, ഉല്‍പ്പാദനചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മിൽമയുടെ നടപടി.

വിഷയം പഠിച്ച വെറ്റിനറി, കാർഷിക സർവകലാശാലകളിലെ വിദഗ്ധർ പാൽ വില പത്ത് രൂപയോളം കൂട്ടണമെന്ന് ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാൽവില കുത്തനെ കൂട്ടാൻ മിൽമ ഒരുങ്ങുന്നത്.

ഒരു ലിറ്റർ പാൽ ഉല്‍പ്പാദിപ്പിക്കുമ്പോള്‍, കർഷകന് എട്ട് രൂപ 57 പൈസയുടെ നഷ്ടം നേരിടുന്നുണ്ട്. ഇത് നികത്താനാണ് വിലവർധന എന്നാണ് മിൽമയുടെ വിശദീകരണം. 2019 സെപ്തംബർ 19നാണ് മിൽമ പാലിൻ്റെ വില അവസാനമായി കൂട്ടിയത്.

നാല് രൂപയായിരുന്നു അന്നത്തെ വർധന. ഈ വർഷം ജൂലൈ 18 ന് പാൽ ഉത്പന്നങ്ങൾക്കും മിൽമ വില കൂട്ടിയിരുന്നു.

X
Top