പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

മില്‍ക്കി മിസ്റ്റ് ഡയറി പ്രോഡക്ട്‌സ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക്

കൊച്ചി: പ്രമുഖ പാല്‍, പാലുത്പന്ന നിര്‍മാതാക്കളായ മില്‍ക്കി മിസ്റ്റ് ഡയറി പ്രോഡക്ട്‌സ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. തമിഴ്‌നാട് ആസ്ഥാനമായ കമ്പനി ഇതിനായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചു.

ഐ.പി.ഒ വഴി 2,305 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
1,785 കോടി രൂപ മൂല്യം വരുന്ന പുതു ഓഹരികളും 250 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഐ.പി.ഒയിലുണ്ടാവുക. പ്രമോട്ടര്‍മാരായ സതീഷ് കുമാര്‍ ടി, അതിന എസ് എന്നിവര്‍ ഒ.എഫ്.എസ് വഴി ഓഹരി വില്‍ക്കും.

ഐ.പി.ഒയ്ക്ക് മുന്‍പായി 357 കോടി രൂപയും സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. പ്രീ-ഐ.പി.ഒ പ്ലേസ്‌മെന്റ് വഴി ഫണ്ട് സമാഹരണം നടത്താനായാല്‍ ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക കുറയ്ക്കാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ ഉള്‍പ്പെടെ വിപണി സാന്നിധ്യമുള്ള കമ്പനിയാണ് മില്‍ക്കി മിസ്റ്റ്. മില്‍മയുടെ മുഖ്യ എതിരാളികളിലൊന്നുമായ മില്‍ക്കി മിസ്റ്റ്‌ ചീസ്, പനീര്‍, ബട്ടര്‍, തൈര്, നെയ്യ്, യോഗര്‍ട്ട്, ഐസ്‌ക്രീം, ഫ്രോസണ്‍ ഫുഡ്‌സ്, റെഡി ടു ഈറ്റ്, റെഡി ടു കുക്ക് ഉത്പന്നങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവയെല്ലാം ഈ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നുണ്ട്.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഡോഡ്‌ലാ ഡയറി, ഹട്ട്‌സണ്‍ അഗ്രോ, നെസ്‌ലെ ഇന്ത്യ, പരാഗ് മില്‍ക്ക് പ്രൊഡക്ട്‌സ് തുടങ്ങിയ ഈ രംഗത്തെ ലിസ്റ്റഡ് കമ്പനികളോടാണ് മില്‍ക്കി മിസ്റ്റ് മത്സരിക്കുക.
കമ്പനിയുടെ കടം തിരിച്ചടയ്ക്കാനാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന 750 കോടി രൂപ വിനിയോഗിക്കുക.

സെബിയ്ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നതിനനുസരിച്ച് 2025 മേയ് വരെയുള്ള കണക്കനുസരിച്ച് 1,454.8 കോടി രൂപയാണ് കമ്പനിയുടെ സഞ്ചിത കടം.

ബാക്കി തുകയില്‍ 417.7 കോടി രൂപ കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പെരുന്തുരൈയിലെ മാനുഫാക്ചറിംഗ് പ്ലാന്റിന്റെ ആധുനികവത്കരണത്തിനും ചെലവഴിക്കും. ബാക്കി കമ്പനിയുടെ പൊതു ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.

2025 സാമ്പത്തിക വര്‍ഷത്തില്‍ 46 കോടി രൂപയാണ് മില്‍ക്കി മിസ്റ്റിന്റെ ലാഭം. മുന്‍ വര്‍ഷത്തെ 19.4 കോടി രൂപയില്‍ നിന്ന് 137 കോടി രൂപയാണ് വര്‍ധന. ഇക്കാലയളവില്‍ വരുമാനം 29 ശതമാനം ഉയര്‍ന്ന് 2,349.5 കോടി രൂപയുമായി.

X
Top