ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

പാൽവില ഇൻസെന്റീവ് മിൽമ എറണാകുളം മേഖല 15 രൂപയാക്കി

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ സംഘങ്ങളിൽ നിന്നു സംഭരിക്കുന്ന ഓരോ ലീറ്റർ പാലിനും കഴിഞ്ഞ വർഷം ഓഗസ്റ്റ് 11 മുതൽ അധികവിലയായി നൽകിയിരുന്ന 10 രൂപ 15 രൂപയാക്കുന്നതിന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയർമാൻ സി.എൻ. വത്സലൻ പിള്ള അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെയാണ് ഈ ആനുകൂല്യം.

എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കും, സംഘങ്ങൾക്കുമാണ് പ്രയോജനം ലഭിക്കുക.

ഇതിൽ എട്ട് രൂപ കർഷകനും, ഏഴ് രൂപ സംഘത്തിനും, സംഘത്തിനു നൽകുന്ന ഏഴ് രൂപയിൽ നിന്ന് ഒരു രൂപ മേഖലാ യൂണിയന്റെ ഷെയർ ആയും മാറ്റും.

മേഖലാ യൂണിയന്റെ പ്രവർത്തന ലാഭത്തിൽ നിന്നു 24 കോടി രൂപയാണ് ഈ ഇനത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്.

ഫാം സെക്ടറിലെ കർഷകർക്കായി കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു.

X
Top