ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മിഡ്ക്യാപ് ഗ്യാസ് ട്രാന്‍സ്മിഷന്‍ സ്റ്റോക്ക്

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 1 നിശ്ചയിച്ചിരിക്കയാണ് ഗുജ്റാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് കമ്പനി.

ഒക്ടോബര്‍ 13 നോ അതിന് മുന്‍പോ ആയി ലാഭവിഹിത വിതരണം നടത്തും.ലാഭവിഹിതം എത്രയെന്ന് പിന്നീട് പ്രഖ്യാപിക്കും.

278.55 രൂപയിലാണ് നിലവില്‍ കമ്പനി ഓഹരിയുള്ളത്. കഴിഞ്ഞ ഒരാഴ്ചയില്‍ 0.94 ശതമാനം ഉയര്‍ന്ന ഓഹരി 1 വര്‍ഷത്തില്‍ 17.90 ശതമാനവും രണ്ട് വര്‍ഷത്തില്‍ 17.75 ശതമാനവും നേട്ടമുണ്ടാക്കി.

3 വര്‍ഷത്തെ നേട്ടം 28.33 ശതമാനവും 5 വര്‍ഷത്തേത് 39.14 ശതമാനവുമാണ്.52 ആഴ്ച ഉയരം 310.60 രൂപയും താഴ്ച 215.05 രൂപയും.

X
Top