നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

മിഡ് ക്യാപ് ടാറ്റ ഓഹരി ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചു, വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: 21 രൂപ ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 26 നിശ്ചയിച്ചിരിക്കയാണ് ടാറ്റ കമ്യൂണിക്കേഷന്‍സ്. നിലവില്‍ 1435 രൂപയിലാണ് കമ്പനി ഓഹരിയുള്ളത്. 52 ആഴ്ച ഉയരം 1451.80 രൂപയും താഴ്ച 856 രൂപയുമാണ്.

വിപണി മൂല്യം 40,871.85 കോടി രൂപ. ഓഹരി 1510 രൂപ ടാര്‍ഗെറ്റ് വിലയില്‍ വാങ്ങാന്‍ ഐസിഐസിഐ സെക്യൂരിറ്റീസ് ശുപാര്‍ശ ചെയ്യുന്നു. 5% വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

1986 ലാണ് ടാറ്റ കമ്യൂണിക്കേഷന്‍സ് സ്ഥാപിതമാകുന്നത്. 2023 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ഏകീകൃത മൊത്തം വരുമാനം 4630.45 കോടി രൂപയായി. തുടര്‍ച്ചയായി 1.57 ശതമാനം വര്‍ദ്ധനവ്.

അറ്റാദായം 317.35 കോടി രൂപ.

X
Top