ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ച് മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാര്‍

ദുബായ്: ലോകമെമ്പാടുമുള്ള ബിസിനസുകളെയും ഉപയോക്താക്കളെയും ബാധിച്ച് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളുടെയും ആപ്പുകളുടെയും സാങ്കേതിക തകരാര്‍.

സെൻട്രൽ യുഎസ് മേഖലയിലെ ക്ലൗഡ് സർവീസുകളിലെ തകരാര്‍ നിരവധി വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മൈക്രോസോഫ്റ്റിൻ്റെ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ അസുറിനെ ബാധിക്കുന്ന ഒരു തകരാറാണ് എയർലൈനുകളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതെന്നാണ് വിവരം.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പവർ പ്രൊഡക്റ്റിവിറ്റ് പ്ലാറ്റ്ഫോമായ 365നെ ഉൾപ്പടെയാണ് ഈ പ്രശ്നം ബാധിച്ചത്. ആയിരത്തിനടുത്ത് റിപ്പോർട്ടുകൾ‍ നിലവിൽ വന്നതായി ഒരു റിപ്പോർട്ടിങ് പ്ലാറ്റ്ഫോം വെളിപ്പെടുത്തി.

74 ശതമാനം ഉപയോക്താക്കൾക്കും വൺഡ്രൈവിൽ പ്രശ്നം വന്നതായി പറയപ്പെടുന്നുയ 16 ശതമാനം ആളുകൾ സെർവർ പ്രശ്നങ്ങളാണ് പറയുന്നത്. എക്സ്ബോക്സ് ലൈവ് സേവനങ്ങളെയും പ്രശ്നം ബാധിക്കപ്പെട്ടതായി ഉപയോക്താക്കൾ എക്സിൽ പോസ്റ്റ് ചെയ്തു.

അതേസേമയം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രമങ്ങൾ പുരോഗമിക്കുന്നതായുും മൈക്രോസോഫ്റ്റ് പറയുന്നു. Azure സേവനങ്ങളിലെ പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ പൂർത്തിയാക്കിയതായും കമ്പനി പിന്നീട് വെബ്സൈൈറ്റിൽ അറിയിച്ചു.

X
Top