പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ലാഭത്തില്‍ 39 ശതമാനം വര്‍ദ്ധന

ടി ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ലാഭം 2025 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 38.66 ശതമാനം വര്‍ധിച്ച് 1,245.18 കോടി രൂപയായി. മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ ടോഫ്ലര്‍ പങ്കിട്ട റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 898 കോടി രൂപ ലാഭം നേടി. 2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 27.44 ശതമാനം വര്‍ധിച്ച് 28,754.77 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 22,561.91 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 28 ശതമാനം ഉയര്‍ന്ന് 29,303 കോടി രൂപയായി.

കമ്പനിയുടെ പ്രധാന ചെലവ് ഘടകം കോസ്റ്റ് റോയല്‍റ്റിയാണ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 15,738.1 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 29 ശതമാനം വര്‍ദ്ധിച്ച് 20,294.13 കോടി രൂപയായി.

ടോഫ്‌ലറുടെ വിശകലനം അനുസരിച്ച്, അവലോകന കാലയളവില്‍ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ജീവനക്കാരുടെ ചെലവ് 14.5 ശതമാനം വര്‍ദ്ധിച്ച് 1567.9 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തിലെ 1,368.6 കോടി രൂപയായിരുന്നു ഇത്.

X
Top