
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ത് മഹേശ്വരി സ്ഥാനമൊഴിഞ്ഞു. ഉന്നത എക്‌സിക്യൂട്ടീവുകള്‍ക്കിടയില്‍ അഴിച്ചുപണി നടക്കുന്നതിന് പിന്നാലെയാണ് മഹേശ്വരിയുടെ രാജി. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം ആദ്യം റിപ്പോര്ട്ട് ചെയ്തത്.
”കമ്പനിക്ക് പുറത്തുള്ള റോള്‍ പിന്തുടരാന്‍ അനന്ത് മൈക്രോസോഫ്റ്റ് വിടാന്‍ തീരുമാനിച്ചു.ഇന്ത്യയിലെ ഞങ്ങളുടെ ബിസിനസ്സിനും സംസ്‌കാരത്തിനും അനന്ത് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. അതിന്‌നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.ഒപ്പം അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങളില്‍ എല്ലാ വിജയങ്ങളും ആശംസിക്കുന്നു, ”കമ്പനി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഐറിന ഘോഷിനെ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായും എംഡി ശശി ശ്രീധരനെ ഉയര്‍ന്ന തസ്തികയിലും മൈക്രസോഫ്റ്റ് നിയമിച്ചിട്ടുണ്ട്.കൂടാതെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പൊതുമേഖലാ ഡയറക്ടറായിരുന്ന നവ്‌തേജ് ബാലിനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും പങ്കാളിത്തത്തിന് നേതൃത്വം നല്‍കിയിരുന്ന വെങ്കട്ട് കൃഷ്ണനെ പൊതുമേഖലാ ബിസിനസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും സ്ഥാനക്കയറ്റം നല്‍കി.മുന്‍ എഡബ്ല്യുഎസ് ഇന്ത്യ മേധാവി പുനീത് ചന്ദോക് മൈക്രോസോഫ്റ്റ് ഇന്ത്യയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്.






