‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ലുമെനിസിറ്റി ലിമിറ്റഡ് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ്

സാൻഫ്രാൻസിസ്‌കോ: ഹൈ-സ്പീഡ് കേബിളുകൾ വികസിപ്പിക്കുന്ന ലുമെനിസിറ്റി ലിമിറ്റഡിനെ ഏറ്റെടുത്തതായി മൈക്രോസോഫ്റ്റ്. അടുത്ത തലമുറയിലെ ഹോളോ കോർ ഫൈബർ (എച്ച്‌സിഎഫ്) സൊല്യൂഷനുകളിൽ മുൻനിരയിലുള്ള സ്ഥാപനമാണ് ലുമെനിസിറ്റി ലിമിറ്റഡ്.

ലുമെനിസിറ്റിയുടെ നൂതനവും ഹോളോ കോർ ഫൈബർ ഉത്പന്നങ്ങൾ വഴി വേഗതയേറിയതും സുരക്ഷിതവുമായ നെറ്റ്‌വർക്കിംഗ് ലഭിക്കുമെന്ന് ടെക് ഭീമൻ മൈക്രോ സോഫ്റ്റ് പറഞ്ഞു.

ഏറ്റെടുക്കലിലൂടെ, മൈക്രോസോഫ്റ്റിന് അതിന്റെ ആഗോള ക്ലൗഡ് സേവങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷാ ഒരുക്കാൻ സാധിക്കുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.

ഹെൽത്ത് കെയർ, ഫിനാൻഷ്യൽ സർവീസ്, മാനുഫാക്ചറിംഗ്, റീട്ടെയിൽ, ഗവൺമെന്റ് എന്നിവയുൾപ്പെടെ നിരവധി വ്യവസായങ്ങൾക്ക് സാങ്കേതികവിദ്യയിൽ നിന്ന് പ്രയോജനം നേടാനാകും.

ഹൈ സ്പീഡ് ഇടപാടുകൾ, മെച്ചപ്പെട്ട സുരക്ഷ, വർദ്ധിച്ച ബാൻഡ്‌വിഡ്ത്ത്, ഉയർന്ന ശേഷിയുള്ള ആശയവിനിമയങ്ങൾ എന്നിവ ആവശ്യമുള്ള നെറ്റ്‌വർക്കുകളിലും ഡാറ്റാ സെന്ററുകളിലും ആശ്രയിക്കുന്നതിനാൽ ഈ മേഖലകളിലെ ഓർഗനൈസേഷനുകൾക്ക് എച്ച്സിഎഫ് സൊല്യൂഷനുകളിൽ നിന്ന് കാര്യമായ നേട്ടം കാണാൻ കഴിയും എന്ന് കോർപ്പറേറ്റ് വൈസ് പ്രസിഡന്റ്, ഗിരീഷ് ബബ്ലാനി പറഞ്ഞു.

ഹെൽത്ത് കെയർ വ്യവസായത്തിന് ഇത് കൂടുതൽ ഗുണം ചെയ്യും. കാരണം ഇതിന് വലിയ ഡാറ്റാ സെറ്റുകളുടെ വലുപ്പവും അളവും കൈകാര്യം ചെയ്യാൻ കഴിയും.

കൂടാതെ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തോടൊപ്പം, വിശാലമായ മേഖലയിലുടനീളമുള്ള വേഗതയേറിയതും സുരക്ഷിതവുമായ ഇടപാടുകൾക്കായി ആഗോള ധനകാര്യ സ്ഥാപനങ്ങളെ പിന്തുണയ്ക്കാനും സാധിക്കും.

സാധാരണ സിലിക്ക ഗ്ലാസിനേക്കാൾ 47 ശതമാനം വേഗത്തിൽ എച്ച്‌സി‌എഫിലൂടെ പ്രകാശം സഞ്ചരിക്കുന്നുണ്ട്. മാത്രമല്ല, കുറഞ്ഞ ചെലവും വർദ്ധിച്ച ബാൻഡ്‌വിഡ്ത്തും മെച്ചപ്പെടുത്തിയ നെറ്റ്‌വർക്ക് ഗുണനിലവാരവും” ഇത് നൽകുന്നു.

X
Top