ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

സൂക്ഷ്മ,ചെറുകിട വായ്പയില്‍ 14 ശതമാനത്തിന്റെ വളര്‍ച്ച

ന്യൂഡല്‍ഹി: സൂക്ഷ്മ ചെറുകിട, സംരംഭങ്ങള്‍ക്കുള്ള (എംസ്എംഇ) വായ്പയില്‍ വര്‍ധന.2022 മാര്‍ച്ചിനെ അപേക്ഷിച്ച് 2023 മാര്‍ച്ചില്‍ 14 ശതമാനമാണ് വായ്പ കൂടിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ബാങ്ക് ക്രെഡിറ്റ് എംഎസ്ഇകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 15.70 ലക്ഷം കോടി രൂപ ബാങ്ക് വായ്പയായി നല്‍കി.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നല്‍കിയ വായ്പ 13.77 ലക്ഷം കോടി രൂപയും ഫെബ്രുവരിയില്‍ വിതരണം ചെയ്തത് 15.61 ലക്ഷം കോടി രൂപയുമാണ്. ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ 3.99 ലക്ഷം കോടി രൂപയായിട്ടുണ്ട്.

തൊട്ടുമുന്‍വര്‍ഷത്തെ സമാനമാസത്തില്‍ 3.51 ലക്ഷം കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണിത്.13.4 ശതമാനം വളര്‍ച്ച.

2023 ഫെബ്രുവരിയില്‍ ഇടത്തരം യൂണിറ്റുകളിലേക്ക് 3.90 ലക്ഷം കോടി രൂപ വിന്യസിച്ചു. മൊത്തത്തില്‍ സൂക്ഷ്മ,ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ചില്‍ 19.69 ലക്ഷം കോടി രൂപ വായ്പയായി നല്‍കി. ഇത് ഭക്ഷ്യേതര ബാങ്ക് വ്ായ്പയായ 136.55 കോടി രൂപയുടെ 14.4 ശതമാനമാണ്.

മാത്രമല്ല മുന്‍വര്‍ഷത്തെ സമാനമാസത്തില്‍ വിതരണം ചെയ്ത തുകയേക്കാള്‍ 13.8 ശതമാനം അധികം.

X
Top