ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് മെഗാ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ മൈക്രോമാക്‌സ് വിഭാഗം ഭഗ്‌വതി

ന്യൂഡല്‍ഹി: മൈക്രോമാക്‌സിന്റെ ഇലക്ട്രോണിക്‌സ് മാനുഫാക്ച്വറിംഗ് സര്‍വീസസ് (എഎംഎസ്) വിഭാഗമായ ഭഗ്‌വതി പ്രൊഡക്ട്‌സ് ഗ്രേയ്റ്റര്‍ നോയ്ഡയില്‍ രണ്ട് പുതിയ ഫാക്ടറികള്‍ സ്ഥാപിക്കുന്നു. ചൈനീസ് ഒറിജിനല്‍ ഡിസൈന്‍ മാനുഫാക്ച്വറര്‍ (ഒഡിഎം)ഹുവാക്വിനുമായി ചേര്‍ന്നാണ് സംരഭം.

പുതിയ സൗകര്യങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, സെര്‍വറുകള്‍, ഐഒടി ഉപകരണങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ക്കുക മാത്രമല്ല, ഡിസ്പ്ലേകള്‍, മെക്കാനിക്‌സ് തുടങ്ങിയ പ്രധാന ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യും. ഇത് കമ്പനിയുടെ മൂല്യവര്‍ദ്ധനവിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.

ഓപ്പോ, വിവോ, വണ്‍പ്ലസ്, റിയല്‍മി, ഐക്യുഒഒ, മോട്ടറോള, ഏസര്‍, ലെനോവോ എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് ബ്രാന്‍ഡുകള്‍ക്കുള്ള ഉപകരണങ്ങളാണ് ഫാക്ടറി നിര്‍മ്മിക്കുന്നത്. ഹുവാക്വിന്‍ ബ്രാന്‍ഡുകള്‍ക്കായി ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്യും.

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ടാബ് ലെറ്റുകള്‍ ഭഗ് വതി ഇപ്പോള്‍ യുഎസ് വിപണിയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ലോകത്തിലെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിന്റെ ഭൂരിഭാഗവും ചൈനയിലാണ് സ്ഥിതി ചെയ്യുന്നതിനാല്‍, ആഗോള വിതരണ ശൃംഖലയില്‍ ചൈനയുടെ പങ്ക് ഇന്ത്യയ്ക്ക് അവഗണിക്കാന്‍ കഴിയില്ലെന്ന് ഭഗ് വതി സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ പറഞ്ഞു.

സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്‌കീം (ECMS) പ്രകാരം ഡിസ്‌പ്ലേ, മെക്കാനിക്‌സ് വിഭാഗങ്ങള്‍ക്കുള്ള അംഗീകാരങ്ങള്‍ക്ക് കമ്പനി അപേക്ഷിച്ചു കഴിഞ്ഞു. ഇതോടെ കമ്പനിയുടെ വരുമാനം 15,000 കോടി രൂപയായി ഉയരും. നിലവില്‍ ഇത് 6000 കോടി രൂപയാണ്.

കൂടുതല്‍ ചൈനീസ് കമ്പനികളുമായി സഹകരിച്ച് കൂടുതല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും ശര്‍മ്മ പറഞ്ഞു.

X
Top