നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മൈക്രോകാപ്പ് മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: മൈക്രോകാപ്പ് കമ്പനിയായ ജെഎംഡി വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 23 നിശ്ചയിച്ചു. 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം. ഒരു ഓഹരിയ്ക്ക് മറ്റൊരു ഓഹരി ബോണസായി ലഭിക്കും.

സെപ്തംബര്‍ 22 ന് എക്‌സ് ബോണസാകുന്ന ഓഹരി, വ്യാഴാഴ്ച റെക്കോര്‍ഡ് ഉയരമായ 13.93 രൂപ രേഖപ്പെടുത്തി. 2022 ല്‍ 250 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരികൂടിയാണ് ജെഎംഡി വെഞ്ച്വേഴ്‌സ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ 4 രൂപയില്‍ നിന്ന് തുടങ്ങിയ കുതിപ്പാണ് ഇപ്പോള്‍ 13.93 രൂപയില്‍ നില്‍ക്കുന്നത്.

9.30 രൂപയില്‍ നിന്നും 13.93 രൂപയിലേയ്ക്ക് മുന്നേറിയ ഓഹരി ഒരുമാസത്തില്‍ 50 ശതമാനവും ഉയര്‍ന്നു. 2022 ഉത്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നാകാനും അതുകൊണ്ടുതന്നെ ജെഎംഡി വെഞ്ച്വേഴ്‌സിനായി.

X
Top