ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ഇവി ചാര്‍ജ്ജിംഗ് വിപുലമാക്കാന്‍ എംജി-എച്ച്പിസിഎല്‍ സംരംഭം

കൊച്ചി: രാജ്യത്തെ ഇ.വി. ചാര്‍ജ്ജിംഗ് സൗകര്യങ്ങള്‍ വിപുലവും സമഗ്രവുമാക്കുന്നതിനായി എം.ജി മോട്ടോര്‍ ഇന്ത്യയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്.പി.സി.എല്‍) ഒന്നിക്കുന്നു.

ഈ കൂട്ടുകെട്ടിന്റെ ഭാഗമായി ഇന്ത്യയിലെ ഹൈവേകളെയും നഗരങ്ങളെയും ഉള്‍പ്പെടുത്തി പ്രധാന ലൊക്കേഷനുകളില്‍ ഫാസ്റ്റ് ചാര്‍ജ്ജറുകള്‍ സ്ഥാപിക്കും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ദീര്‍ഘദൂര യാത്രകളും നഗരയാത്രകളും തടസമില്ലാതെയും ടെന്‍ഷനില്ലാതെയും ആസ്വദിക്കാനാവും.

ചാര്‍ജ്ജറുകളുടെ പബ്ലിക്-മോഡ് നെറ്റ്‌വര്‍ക്ക്, എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും യോജിക്കുന്ന വിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എം.ജി ഉപഭോക്താക്കള്‍ക്ക് ഈ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ‘മൈഎം.ജി’ ആപ്പില്‍ ലഭ്യമാകും.

ഇലക്ട്രിക് വാഹനങ്ങളിലുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി മേഖലയില്‍ അടിസ്ഥാന സൗകര്യം വിപുലീകരിക്കാനുള്ള ശക്തമായ ചുവടുവെയ്പ്പാണ് എച്ച്.പി.സി.എല്ലുമായുള്ള ഞങ്ങളുടെ പങ്കാളിത്തംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് എം.ജി മോട്ടോര്‍ ഇന്ത്യ ചീഫ് ഗ്രോത്ത് ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി റിവാര്‍ഡുകളുടെയും എക്സ്‌ക്ലൂസീവ് പ്രമോഷനുകളുടെയും കൂടുതല്‍ പ്രയോജനങ്ങളും ലഭ്യമാകും. ഇത് ഇലക്ട്രിക് മൊബിലിറ്റി ഉപയോഗത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും.

പുതിയ കാലത്തെ സുസ്ഥിരമായ മൊബിലിറ്റി സൊല്യൂഷനുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഗതാഗത രംഗത്ത് നല്ല മാറ്റം വരുത്തുന്നതിനുമുള്ള എം.ജി മോട്ടോര്‍ ഇന്ത്യയുടെയും എച്ച്.പി.സി.എല്ലിന്റെയും കൂട്ടായ വിഭാവനത്തെ ഈ സഹകരണം ശക്തിപ്പെടുത്തും.

X
Top