ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

എംജി മോട്ടോര്‍സ് ഇന്ത്യയും റിലയന്‍സ് ജിയോയും കൈകോര്‍ക്കുന്നു

എംജി കോമറ്റ് ഇവിയില് കണക്റ്റഡ് കാര് ഫീച്ചറുകള് അവതരിപ്പിക്കാന് ജിയോ പ്ലാറ്റ്ഫോമും എംജി മോട്ടോര് ഇന്ത്യയും സഹകരിക്കുന്നു. ഇന്ത്യന് ഭാഷകളില് വോയിസ് അസിസ്റ്റന്റ് സംവിധാനം കൊണ്ടുവരാന് ഇതുവഴി സാധിക്കും.

ഹലോ ജിയോ വോയ്സ് അസിസ്റ്റന്റ് എന്ന പേരില് അവതരിപ്പിക്കപ്പെട്ട ഈ സാങ്കേതികവിദ്യയ്ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ഈ വോയ്സ് അസിസ്റ്റന്റ് സാങ്കേതികവിദ്യ ഇന്ത്യന് ഭാഷകള് മനസിലാക്കുന്ന രീതിയിലാണ് രൂപകല്പ്പന ചെയ്തിട്ടുള്ളത്.

പ്രാദേശിക ഭാഷകളിലുള്ള വോയ്സ് കമാന്ഡുകളും കണ്ട്രോളുകളും സിസ്റ്റം മനസിലാക്കുന്ന തരത്തിലാണ് ഡിസൈന്.

ഇതുകൂടാതെ ക്രിക്കറ്റ്, കാലാവസ്ഥ, ജ്യോതിഷം, വാര്ത്തകള് എന്ന് തുടങ്ങി നിരവധി വിവരങ്ങള് വോയ്സ് കമാന്ഡിലൂടെ ലഭിക്കും. കാറിന്റെ എസി ഓണാക്കാനും ഓഫാക്കാനും മ്യൂസിക് പ്ലേ ചെയ്യാനും കമാന്ഡുകള് നല്കാം. ക്രിക്കറ്റ് ആരാധകന് ആണെങ്കില് യാത്രക്കിടെ ക്രിക്കറ്റ് സ്കോറും അറിയാം.

എംജി ഇന്ത്യയും ജിയോയും തമ്മിലുള്ള ഈ പങ്കാളിത്തം എംജി കോമറ്റ് ഇവിയുടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താന് സഹായിക്കുമെന്ന് എംജി മോട്ടോര് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര് ഗൗരവ് ഗുപ്ത പറഞ്ഞു.

അതേ സമയം സുരക്ഷയും ഇന് കാര് എക്സ്പീരിയന് മെച്ചപ്പെടുത്താനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.

X
Top