
ന്യൂഡല്‍ഹി: വികാസ് പുരോഹിതിനെ ഗ്ലോബല്‍ ബിസിനസ്സ് ഇന്ത്യ തലവനായി നിയമിച്ച് മെറ്റാ പ്ലാറ്റ്ഫോംസ് പ്രസ്താവനയിറക്കി. ബ്ലൂംബെര്‍ഗ് ജനുവരി 9 ന് റിപ്പോര്‍ട്ട് ചെയ്തതാണിത്. മെറ്റ ഇന്ത്യയുടെ ഡയറക്ടറും ആഡ്സ് ബിസിനസ്സ് മേധാവിയുമായ അരുണ്‍ ശ്രീനിവാസിനായിരിക്കും വികാസ് പുരോഹിത് റിപ്പോര്‍ട്ട് ചെയ്യുക.
‘വികാസിനെ ടീമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ബിസിനസ്സുകളെ പ്രാപ്തമാക്കുന്നതിനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും ഡിജിറ്റല്‍ പരസ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും വികാസിന്റെ സാന്നിധ്യം ഗുണം ചെയ്യും ശ്രീനിവാസ് പറഞ്ഞു.
മുന്‍നിര ബ്രാന്‍ഡുകളുമായും ഏജന്‍സികളുമായുള്ള തന്ത്രപരമായ ബന്ധത്തിന് പുരോഹിത് നേതൃത്വം നല്‍കും. കൂടാതെ മാധ്യമങ്ങളുമായും ക്രിയേറ്റീവ് ഇക്കോസിസ്റ്റങ്ങളുമായും പങ്കാളിത്തമുണ്ടാക്കും. പ്രധാന ബിസിനസ് വെര്‍ട്ടിക്കല്‍, ഏജന്‍സി, ബിസിനസ്സ് സൊല്യൂഷന്‍സ് ടീമുകളാണ് വികാസിന് റിപ്പോര്‍ട്ട് ചെയ്യുക.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പൂര്‍വ വിദ്യാര്‍ത്ഥിയായ പുരോഹിത്് ടാറ്റ ക്ലിക് സിഇഒ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിലാണ് കരിയര്‍ ആരംഭിക്കുന്നത്. ബിസിനസ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് റോളുകളില്‍ 20 വര്‍ഷത്തിലേറെ പരിചയമുണ്ട്.