ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മെറ്റ കൂടുതല്‍ വിപുലീകരിക്കുന്നു

ഹൈദരാബാദ്: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിട്ട് ടെക് കമ്പനിയായ മെറ്റ. ബെംഗളൂരുവില്‍ പുതിയ ഓഫീസ് തുറന്ന് എ.ഐ എഞ്ചിനീയര്‍മാരെയും ഉല്‍പ്പന്ന വിദഗ്ധരെയും നിയമിക്കാന്‍ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവില്‍ ശക്തമായ ഒരു സാങ്കേതിക സംഘത്തെ കെട്ടിപ്പടുക്കുന്നതിന് ഉത്തരവാദിത്തമുള്ള ഒരു എഞ്ചിനീയറിംഗ് ഡയറക്ടറെ മെറ്റ നിയമിക്കും. ഇതിന് ശേഷം കാര്യക്ഷമതയുള്ള എഞ്ചിനീയറിങ് പ്രൊഫഷണലുകളെ നിയമിക്കും. കമ്പനിയുടെ എന്റര്‍പ്രൈസ് എഞ്ചിനീയറിംഗ് ടീമാണ് ബെംഗളൂരു കേന്ദ്രം സ്ഥാപിക്കുക.

മെറ്റയ്ക്കുള്ളിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഡാറ്റാ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍, കസ്റ്റം ചിപ്പ് വികസനം എന്നിവയുള്‍പ്പെടെ വളര്‍ന്നുവരുന്ന എഐ ഇന്‍ഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുന്നതിനായി കമ്പനി ഹാര്‍ഡ്വെയര്‍ എഞ്ചിനീയര്‍മാരെയും നിയമിക്കുമെന്നാണ് വിവരം.

2010ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച മെറ്റയ്ക്ക് ഗുരുഗ്രാം, ദില്ലി, ഹൈദരാബാദ്, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഇതിനകം ഓഫീസുകളുണ്ട്.

എങ്കിലും, രാജ്യത്തെ അതിന്റെ ഭൂരിഭാഗം തൊഴിലാളികളും വില്‍പ്പന, മാര്‍ക്കറ്റിംഗ്, ബിസിനസ് വികസനം, പ്രവര്‍ത്തനങ്ങള്‍, നയം, നിയമം, ധനകാര്യം തുടങ്ങിയ ജോലികളിലാണ് നിലവില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

മെറ്റയുടെ ഏറ്റവും വലിയ ഉപയോക്തൃ വിപണിയാണ് ഇന്ത്യ. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവയുള്‍പ്പെടെയുള്ള മെറ്റ പ്ലാറ്റ്‌ഫോമുകള്‍ ഒരു ബില്യണിലധികം ആളുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

X
Top