കൊല്ലത്ത് കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണിക്ക് തുടക്കംഇറ്റലിയും കേരളവുമായുള്ള സഹകരണത്തിൽ താത്പര്യമറിയിച്ച്  ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനം

മൈ ഫിറ്റ്‌നെസിനെ ഏറ്റെടുത്ത് മെൻസ ബ്രാൻഡ്‌സ്

കൊച്ചി: ഹെൽത്ത്‌ഫുഡ് സ്റ്റാർട്ടപ്പായ മൈ ഫിറ്റ്‌നെസിനെ ഏറ്റെടുത്തതായി പ്രഖ്യാപിച്ച് ഡയറക്‌ട്-ടു-കൺസ്യൂമർ (ഡി2സി) കമ്പനിയായ മെൻസ ബ്രാൻഡ്‌സ്. അടുത്ത മൂന്ന്-നാല് വർഷത്തിനുള്ളിൽ 1,000 കോടി രൂപയുടെ ബ്രാൻഡായി മാറുകയെന്ന ലക്ഷ്യം കൈവരിക്കാനാണ് ഈ ഏറ്റെടുക്കൽ. അതേസമയം ഈ ഏറ്റെടുക്കൽ ഇടപാടിന്റെ മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പുതിയ വിഭാഗങ്ങൾ സമാരംഭിച്ച് കൊണ്ട് ഡി2സി മേഖലയെ ശക്തിപ്പെടുത്തുന്നതിനും ബ്രാൻഡ് നിർമ്മാണത്തിൽ നിക്ഷേപം നടത്തുന്നതിനും ആഗോള വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും ഈ ഏറ്റെടുക്കൽ മെൻസ ബ്രാൻഡ്‌സിനെ സഹായിക്കും.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1,000 കോടി രൂപയുടെ ബ്രാൻഡായി മാറാൻ തങ്ങൾ ലക്ഷ്യമിടുന്നതായി മെൻസ ബ്രാൻഡ്‌സിന്റെ സ്ഥാപകനും സിഇഒയുമായ അനന്ത് നാരായണൻ പറഞ്ഞു.

2019-ൽ മുഹമ്മദ് പട്ടേലും രാഹിൽ വിരാനിയും ചേർന്ന് സ്ഥാപിച്ച മൈ ഫിറ്റ്‌നസ് ഫിറ്റ്‌നസ് പ്രേമികൾ, മില്ലേനിയലുകൾ, ജനറൽ ഇസഡ്, കായികതാരങ്ങൾ എന്നിവർക്കിടയിൽ ജനപ്രിയമാണ്. പീനട്ട് ബട്ടറിന്റെ ചോക്ലേറ്റ് വേരിയന്റും, ക്രിസ്പി പീനട്ട് ബട്ടറും ആദ്യമായി അവതരിപ്പിക്കുന്നത് മൈ ഫിറ്റ്‌നെസ് ആണ്. ഐപിഎൽ ടീമുകളായ പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയുടെ ഔദ്യോഗിക സ്നാക്കിംഗ് പാർട്ണർ കൂടിയാണ് ഇത്.

മൈ ഫിറ്റ്‌നസ്ന് നിലവിൽ 30-ലധികം സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകൾ ഉണ്ട്. അതേസമയം മിന്ത്രയുടെയും മെഡ്‌ലൈഫിന്റെയും മുൻ സിഇഒ ആയിരുന്ന അനന്ത് നാരായണൻ സ്ഥാപിച്ച മെൻസ ബ്രാൻഡ്‌സിന് ആക്‌സൽ പാർട്‌ണേഴ്‌സ്, ഫാൽക്കൺ എഡ്ജ് ക്യാപിറ്റൽ, നോർവെസ്റ്റ് വെഞ്ച്വർ പാർട്‌ണേഴ്‌സ്, ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ് തുടങ്ങിയ ആഗോള നിക്ഷേപകരുടെ പിന്തുണയുണ്ട്. പ്രവർത്തനത്തിന്റെ ആദ്യ 12 മാസങ്ങളിൽ ഇത് 1,500 കോടി രൂപയുടെ അറ്റ ​​വരുമാനം രേഖപ്പെടുത്തിയിരുന്നു.

X
Top