സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ഉടനെയെന്ന് ട്രംപ്, തീരുവകള്‍ ക്രമേണ കുറയ്ക്കുംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമാകുമെന്ന് യുബിഎസ് റിസര്‍ച്ച്രണ്ടാംപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി കുറഞ്ഞു, നഗരപ്രദേശങ്ങളിലേത് വര്‍ദ്ധിച്ചു

മെഹുല്‍ ചോക്‌സിയുടെ 46 കോടി രൂപയുടെ സ്വത്ത് ലേലത്തിന്

മുംബൈ: 13,500 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയുടെ സ്വത്ത് ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കി. മെഹുല്‍ ചോക്‌സിയുമായി ബന്ധപ്പെട്ട ‘ഗീതാഞ്ജലി ജെംസ് ലിമിറ്റഡി’ന്റെ ഉടമസ്ഥതയിലുള്ള 46 കോടി രൂപ വിലവരുന്ന വസ്തുവകകള്‍ ലേലംചെയ്യാനാണ് മുംബൈയിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്. ലേലത്തില്‍നിന്ന് കിട്ടുന്ന തുക കോടതിയുടെ പേരില്‍ സ്ഥിരനിക്ഷേപമായി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഫ്‌ളാറ്റുകളും രത്‌നങ്ങളും ഉള്‍പ്പെടെ 13 വസ്തുവകകളാണ് ലേലത്തിനുള്ളത്. മുംബൈ ബോറിവാളിയിലെ നാല് ഫ്‌ളാറ്റുകളും ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ വാണിജ്യകേന്ദ്രവും ഇതില്‍ ഉള്‍പ്പെടും. ഗൊറേഗാവിലെ വ്യവസായശാലകളും കമ്പനിയുടെ ജയ്പൂര്‍ കേന്ദ്രത്തിലുള്ള രത്‌നങ്ങളും വെള്ളിയും ലേലത്തിന് വെയ്ക്കും.

ബെല്‍ജിയത്തില്‍ അറസ്റ്റിലായ മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കഴിഞ്ഞമാസം ബെല്‍ജിയന്‍ കോടതി അനുമതി നല്‍കിയിരുന്നു. ചോക്‌സിയുടെ അറസ്റ്റ് സാധുവാണെന്നും കോടതി കണ്ടെത്തി. അതേസമയം, ചോക്‌സിക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതോടെ കീഴ്‌ക്കോടതി വിധി ചോദ്യംചെയ്ത് മെഹുല്‍ ചോക്‌സി ദിവസങ്ങള്‍ക്ക് മുന്‍പ് ബെല്‍ജിയത്തിലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

X
Top