8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

മികച്ച സെപ്തംബര്‍ പാദഫലം: നേട്ടം കൈവരിച്ച് എംസിഎക്‌സ് ഓഹരി

മുംബൈ: മികച്ച സെപ്തംബര്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) ഓഹരികള്‍ നേട്ടമുണ്ടാക്കി. 10 ശതമാനത്തോളം ഉയര്‍ന്ന് 1496.95 രൂപയിലാണ് സ്റ്റോക്കുള്ളത്. നേരത്തെ അറ്റാദായം 94 ശതമാനം വര്‍ധിച്ച് 63.27 കോടി രൂപയായെന്ന് കമ്പനി വെളിപെടുത്തിയിരുന്നു.

ഇബിറ്റ 68 ശതമാനം ഉയര്‍ന്ന് 49.88 കോടി രൂപയിലെത്തിയപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 58 ശതമാനവും നികുതി കഴിച്ചുള്ള ലാഭമാര്‍ജിന്‍ 43 ശതമാനവും വളര്‍ച്ച കൈവരിച്ചു. 47 ശതമാനം വര്‍ധനവില്‍ 145.64 കോടി രൂപയുടെ വരുമാനമാണ് എംസിഎക്‌സ് രേഖപ്പെടുത്തിയത്.

ഓപ്ഷനുകളിലെ വളര്‍ച്ച, സ്ഥിരമായ അളവുകള്‍, പുതിയ പ്ലാറ്റ്‌ഫോമിലേയ്ക്കുള്ള മൈഗ്രേഷന്‍, സോഫ്റ്റ് വെയര്‍ ചെലവിലെ കുറവ് എന്നിവ കാരണം 2024 സാമ്പത്തിക വര്‍ഷം മികച്ച സാധ്യതകളാണ് കമ്പനിയ്ക്കുള്ളത് എന്ന് പറഞ്ഞ ഐസിഐസിഐ സെക്യൂരിറ്റീസ് സ്റ്റോക്കിന് വാങ്ങല്‍ നിര്‍ദ്ദേശം ആവര്‍ത്തിച്ചു. 1700 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.

X
Top