ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ഏഴ് മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ 80,200.24 കോടി രൂപയുടെ ചോര്‍ച്ച

ന്യൂഡല്‍ഹി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് എന്നീ  ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 80,200.24 രൂപയുടെ ഇടിവ്. നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായ തണുപ്പന്‍ പ്രതികരണമാണ് ഓഹരികളെ ബാധിച്ചത്. പ്രതിവാര കണക്കെടുപ്പില്‍ സെന്‍സെക്‌സ് 373.99 പോയിന്റ് അഥവാ 0.57 ശതമാനം ഇടിവ് നേരിട്ടിരുന്നു.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് ആദ്യ പത്തില്‍ നിന്ന് വിപണി മൂലധനത്തില്‍ (എംസിഎപി) ഇടിവ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇ്ന്‍ഫോസിസ് എന്നിവ നേട്ടമുണ്ടാക്കി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) വിപണി മൂല്യം 29,894.45 കോടി രൂപ ഇടിഞ്ഞ് 12,32,240.44 കോടി രൂപയായപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 19,664.06 കോടി രൂപ ഇടിഞ്ഞ് 12,02,728.20 കോടി രൂപയായും ബജാജ് ഫിനാന്‍സിന്റേത് 12,233.5 കോടി രൂപ ഇടിഞ്ഞ് 4,15,763.47 കോടി രൂപയായുമാണ് മാറിയത്. ഐടിസി വിപണി മൂലധനം (എംസിഎപി) 8,338.45 കോടി രൂപ കുറഞ്ഞ് 5,50,821.26 കോടി രൂപയായി. എസ്ബിഐയുടേത് 1,026.33കോടി രൂപ കുറഞ്ഞ് 5,11,424.89 കോടി രൂപയായപ്പോള്‍ ഭാരതി എയര്‍ടെല്ലിന്റെ എംസിഎപി 8,081.38 കോടി രൂപ ഇടിഞ്ഞ് 8,081.38 കോടി രൂപ.

ഐസിഐസിഐ ബാങ്കിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (എംസിഎപി) 962.07 കോടി രൂപ ഇടിഞ്ഞ്  6,65,550.83 കോടി രൂപയായും  കുറഞ്ഞു.

അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, 5,886.09 കോടി രൂപ ചേര്‍ത്ത് വിപണിമൂല്യം 17,29,764.68 കോടി രൂപയാക്കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്,ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഏറ്റവും മൂല്യമുള്ള 10 കമ്പനികള്‍.

X
Top