ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മാക്‌സ് ഹെൽത്ത്‌കെയറിന് 511 കോടിയുടെ ത്രൈമാസ ലാഭം

മുംബൈ: 2022 സെപ്‌റ്റംബർ പാദത്തിൽ 511 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള (PAT) ലാഭം രേഖപ്പെടുത്തി ഹോസ്പിറ്റൽ ശൃംഖലയായ മാക്‌സ് ഹെൽത്ത്‌കെയർ. സാകേത് സിറ്റി ഹോസ്പിറ്റലിന്റെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട് ലഭിച്ച 244 കോടി രൂപയുടെ ഒറ്റത്തവണ നേട്ടം ഈ പാദത്തിലെ അറ്റാദായത്തിൽ ഉൾപ്പെടുന്നു.

ഒറ്റത്തവണ നേട്ടം ഒഴികെയുള്ള കമ്പനിയുടെ അറ്റാദായം 267 കോടി രൂപയാണ്. അതേപോലെ പ്രസ്തുത പാദത്തിൽ കമ്പനിയുടെ വരുമാനം 17 ശതമാനം ഉയർന്ന് 1567 കോടി രൂപയായി വർധിച്ചു. 2021 സെപ്റ്റംബർ പാദത്തിലെ 362 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ 410 കോടി രൂപയാണ് ഈ പാദത്തിലെ ഇബിഐടിഡിഎ.

മെച്ചപ്പെട്ട പേയർ മിക്‌സ്, ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റിലെ വർദ്ധിപ്പിച്ച എആർആർ എന്നിവയാണ് വരുമാനത്തിലെയും ഇബിഐടിഡിഎയിലെയും വളർച്ചയെ നയിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ പാദത്തിലെ ബെഡ് ഒക്യുപൻസി 78% ആയിരുന്നു.

X
Top