അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മൊറീഷ്യസ്-ഇന്ത്യ വ്യാപാര ഇടപാട് ഇനി ‘റുപ്പി’യിൽ

ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര ഇടപാടുകൾ പ്രാദേശിക കറൻസിയിൽ നടത്തുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യയും മൊറീഷ്യസും. ഇന്ത്യ സന്ദ‍ർശിക്കുന്ന മൊറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാമുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊറീഷ്യസിനു 680 മില്യൻ ഡോളറിന്റെ(ഏകദേശം 6005 കോടി രൂപ) സാമ്പത്തിക സഹായ പാക്കേജും ഇന്ത്യ ഉറപ്പു നൽകി. ഇതിൽ 25 മില്യൻ ഡോളർ(220 കോടി രൂപ) ബജറ്റ് സഹായമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ വച്ചായിരുന്നു ഉഭയകക്ഷി ചർച്ച. 19–ാം നൂറ്റാണ്ടിൽ ബിഹാറിൽ നിന്നും യുപിയിൽ നിന്നുമുള്ള തൊഴിലാളികൾ മൊറീഷ്യസിലേക്കു ജോലിക്കായി പോയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ബന്ധം വ്യക്തമാക്കുന്നതിനു വേണ്ടിയായിരുന്നു കൂടിക്കാഴ്ച ഇവിടെ ഒരുക്കിയത്.

സ്വതന്ത്രവും സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഇന്ത്യൻ മഹാസമുദ്ര മേഖല ഇരു രാജ്യങ്ങളുടെയും പ്രധാന പരിഗണനാ വിഷയമാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി മൊറീഷ്യസിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ സുരക്ഷയും സമുദ്രശേഷിയും ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിശദീകരിച്ചു.

മൊറീഷ്യസ് നാഷനൽ ആശുപത്രി, ആയുഷ് സെന്റർ ഓഫ് എക്സലൻസ്, വെറ്ററിനറി സ്കൂൾ, ആശുപത്രി എന്നിവ നിർമിക്കാൻ പിന്തുണ നൽകും. ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനും സാമ്പത്തിക സഹായം നൽകും.

മൊറീഷ്യസിലെ പോർട്ട് നവീകരണം, ഷാഗോസ് മറൈൻ സംരക്ഷണ മേഖലയുടെ വികസനം, നിരീക്ഷണം എന്നിവയ്ക്കും ഇന്ത്യ പിന്തുണ നൽകും.

X
Top