യുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യ

ഫ്രോങ്‌സ്, ജിംനി എസ് യുവികള്‍ പുറത്തിറക്കി മാരുതി, ബുക്കിംഗ് തുടങ്ങി

ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) രണ്ട് പുതിയ എസ്യുവികള്‍ വ്യാഴാഴ്ച ഓട്ടോ എക്സ്പോ 2023-ല്‍ അവതരിപ്പിച്ചു. ഉയര്‍ന്ന നിലവാരമുള്ള പവര്‍ട്രെയിന്‍ സാങ്കേതികവിദ്യകളോടെയാണ് കമ്പനി ഫ്രോങ്സും ജിംനിയും പുറത്തിറക്കിയിരിക്കുന്നത്. സ്പോര്‍ട്ടി കോംപാക്റ്റ് എസ്യുവി ഫ്രോങ്ക്സ് രാജ്യത്തെ എസ്യുവി സെഗ്മെന്റിലേക്ക് ഒരു പുതിയ ഡിസൈന്‍ അവതരിപ്പിക്കുന്നു.

ഓഫ്റോഡര്‍ ജിംനി ലക്ഷ്യമിടുന്നത് പ്രൊഫഷണല്‍ ഓഫ്-റോഡര്‍മാരെയും എസ്യുവി ഉപഭോക്താക്കളെയുമാണ്. ഇരുവാഹനങ്ങളുടെയും ബുക്കിംഗ് വ്യാഴാഴ്ച തന്നെ ആരംഭിക്കും.മാരുതി സുസുക്കി എല്ലായ്പ്പോഴും ഗെയിം ചേഞ്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്കും അത്യാധുനിക സാങ്കേതികവിദ്യയ്ക്കും തുടക്കമിട്ടുണ്ട്, മാരുതി സുസുക്കി ഇന്ത്യ ലിമിഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.

രണ്ട് പുതിയ എസ്യുവികള്‍ അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണ്. പുതിയ സ്പോര്‍ട്ടി കോംപാക്റ്റ് എസ്യുവി ഫ്രോങ്ക്സ് ട്രെന്‍ഡ് സെറ്ററാകും. ഐതിഹാസിക ഓഫ്-റോഡ് വൈദഗ്ധ്യവുമായാണ് ജിംനി വരുന്നത്.

അടുത്തിടെ പുറത്തിറക്കിയ രണ്ട് എസ്യുവികളായ ഗ്രാന്‍ഡ് വിറ്റാരയ്ക്കും ന്യൂ ബ്രെസ്സയ്ക്കും വിപണിയില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചുവെന്നും ശക്തമായ ഉപഭോക്തൃ ആവശ്യം ആസ്വദിക്കുന്നുവെന്നും ടക്കൂച്ചി കൂട്ടിച്ചേര്‍ത്തു. മാരുതി സുസുക്കി ഫ്രോങ്ക്സ് ‘ഷേപ്പ് ഓഫ് ന്യൂ’ കോംപാക്ട് എസ്യുവികള്‍ക്ക് രാജ്യത്ത് തുടക്കമിടുന്നു. എയറോഡൈനാമിക് സിലൗറ്റും റൂഫ് റെയിലുകളും വീതിയേറിയ ബോണറ്റും ഉള്ള മുന്‍ഭാഗവും പിന്‍ഭാഗവും സവിശേഷതയാണ്.

ബ്ലാക്ക്, ബോര്‍ഡോ കോണ്‍ട്രാസ്റ്റിംഗ് കളര്‍ സ്‌കീമിലാണ് എസ്യുവി എത്തുന്നത്. മാരുതി സുസുക്കി ജിംനി (5-ഡോര്‍), ലാഡര്‍ ഫ്രെയിം ഷാസി, ആംപിള്‍ ബോഡി ആംഗിളുകള്‍, 3- ലിങ്ക് റിജിഡ് ആക്സില്‍ സസ്‌പെന്‍ഷന്‍, ലോ റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയറുള്ള (4L മോഡ്) എന്നീ നാല് ഓഫ് റോഡ് ഘടകങ്ങള്‍ ഒരുമിച്ചതാണ്. എച്ച്ഡി ഡിസ്പ്ലേ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാര്‍ട്ട് പ്ലേ പ്രോ+ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും പ്രത്യേകതയാണ്.

ഫ്രോങ്ക്‌സ് എസ്യുവിക്ക് സമാനമായി, ‘ആര്‍കമിസ്’ നല്‍കുന്ന ‘സറൗണ്ട് സെന്‍സ്’ വഴി പ്രീമിയം സൗണ്ട് അക്കോസ്റ്റിക് ട്യൂണിംഗുമുണ്ട്. 6-എയര്‍ബാഗുകള്‍, ബ്രേക്ക് (എല്‍എസ്ഡി) ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റുള്ള ഇഎസ്പി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ഇബിഡിയുള്ള എബിഎസ് എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

X
Top