തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം തന്നെ

നേരത്തെ പറഞ്ഞതിലും ഒരു വര്‍ഷം മുമ്പ് തന്നെ മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാര്‍ എത്തും. 2023-24 സാമ്പത്തിക വര്‍ഷം ഇവി അവതരിപ്പിക്കുകയാണ് ലക്ഷ്യം. നേരത്തെ 2024-25 പകുതിയോടെ ഇവി പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

രാജ്യത്തെ ഇവി വിപണിയുടെ വളര്‍ച്ചാ വേഗം കണക്കിലെടുത്താണ് മാരുതിയുടെ പുതിയ നീക്കം.
കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഇവിഎക്സ് എന്ന പേരില്‍ ഒരു ഇലക്ട്രിക് കാര്‍ മാരുതി അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ ആറ് പുതിയ മോഡലുകള്‍ കൂടി കമ്പനി പുറത്തിറക്കും.

തുടര്‍ച്ചയായി 2030വരെ എല്ലാവര്‍ഷവും ഓരോ മോഡലുകളാണ് വില്‍പ്പനയ്‌ക്കെത്തിക്കുക. ഇവി വിഭാഗത്തില്‍ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നായി മാരുതി മാറിയേക്കും. ടാറ്റയോടും മഹീന്ദ്രയോടും ആവും മാരുതിയുടെ പ്രധാന മത്സരം.

2030ഓടെ മാരുതി വില്‍ക്കുന്ന ആകെ വാഹനങ്ങളുടെ 15 ശതമാനവും ഇലക്ട്രിക് ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. ഹൈബ്രിഡ് മോഡലുകളുടെ വിഹിതം 25 ശതമാനം ആയിരിക്കും.

ഇപ്പോഴത്തെ 43 ശതമാനം വിപണി വിഹിതം 50 ശതമാനം ആയി ഉയര്‍ത്തും. അതേ സമയം വില്‍പ്പന ലക്ഷ്യം കമ്പനി ചുരുക്കിട്ടുണ്ട്. ഒരു വര്‍ഷം 50 ലക്ഷം വാഹനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 32 ലക്ഷം യൂണീറ്റുകളുടെ വില്‍പ്പനയാണ് രണ്ടായിരത്തിമുപ്പതിനുള്ളില്‍ കമ്പനി പ്രതീക്ഷിക്കുന്നത്.

X
Top