കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

മാരുതി കാറുകളുടെ വില കൂടും

ന്യൂഡല്‍ഹി: 2023 ജനുവരിയില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നറിയിച്ചിരിക്കയാണ് രാജ്യത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി.

മോഡലുകള്‍ക്കനുസരിച്ചായിരിക്കും വിലവര്‍ധന. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് കാരണം ഉ്ത്പാദനചെലവ് കൂടിയെന്ന് കമ്പനി പറയുന്നു.

ഇതാണ് വിലവര്‍ധിപ്പിക്കാന്‍ കാരണം. ചെലവ് കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഒരു പങ്ക് ഉപഭോക്താക്കളിലേയ്ക്ക് കൈമാറാതെ പിടിച്ചുനില്‍ക്കാനാകില്ല. വിലവര്‍ധനവിന്റെ തോത് പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.

എല്ലാ സിഎന്‍ജി വാരിയന്റുകളുടേയും സ്വിഫ്റ്റിന്റെയും വിലവര്‍ധിപ്പിക്കാന്‍ ഏപ്രിലില്‍ കമ്പനി തീരുമാനിച്ചിരുന്നു.

ഈ വിഭാഗത്തില്‍ പെട്ട മോഡലുകളില്‍ 1.3 ശതമാനം വര്‍ധനവാണ് വരുത്തിയത്. ജനുവരി 2021 തൊട്ട് മാര്‍ച്ച് 2022 വരെ 8.8 ശതമാനം വിലകൂട്ടാന്‍ കമ്പനി തയ്യാറായിട്ടുണ്ട്.

നവംബറില്‍ വില്‍പന 14.4 ശതമാനം ഉയര്‍ന്നതായും കമ്പനി പറഞ്ഞു. 1.59 ലക്ഷം യൂണിറ്റുകളാണ് വില്‍പന നടത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1.39 ശതമാനം മാത്രമായിരുന്നു വില്‍പന.

X
Top