കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഉത്പാദനം ഇരട്ടിയാക്കാന്‍ മാരുതി സുസുക്കി, 5.5 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കും

മുംബൈ: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2030 അവസാനത്തോടെ ഉല്‍പാദന ശേഷി ഇരട്ടിയാക്കും.പ്രതിവര്‍ഷം നാല് ദശലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാനാണ് പദ്ധതി. ഇതിനായി 5.5 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കുമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പരസ്യചെലവിന്റെ 30-32 ശതമാനം കമ്പനി ചെലവഴിക്കുന്നത് ഡിജിറ്റല്‍ രംഗത്താണ്, മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, മാര്‍ക്കറ്റിംഗ് രാം സുരേഷ് അക്കേല പറഞ്ഞു. 2022-23ല്‍ കമ്പനി 19 ലക്ഷത്തിലധികം വാഹനങ്ങള്‍ വില്‍പന നടത്തി.

സര്‍വകാല റെക്കോര്‍ഡാണിത്. 2023 മാര്‍ച്ചില്‍ മാത്രം 170,071 യൂണിറ്റുകളാണ് നിരത്തിലിറക്കിയത്. ഇതില്‍ ആഭ്യന്തര വില്‍പ 136,787 യൂണിറ്റുകളും ഒഇഎം വില്‍പന 3165 യൂണിറ്റുകളും കയറ്റുമതി 30119 യൂണിറ്റുകളുമാണ്.

എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ കയറ്റുമതിയാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. മുഴുവന്‍ വര്‍ഷത്തില്‍ 1966164 യൂണിറ്റുകളുടെ എക്കാലത്തേയും ഉയര്‍ന്ന വില്‍പന നടത്തി.

X
Top