കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളുടെ വില ഉയർത്തുമെന്ന് മാരുതി

മുംബൈ: ഏപ്രിൽ ഒന്ന് മുതൽ മാരുതി സുസുക്കി അവരുടെ മോഡലുകളുടെ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. നിലവിലെ പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി കുറക്കുന്നതിനാണ് വില ഉയർത്തുന്നതെന്നും വ്യക്തമാക്കി. എത്ര വില വർധനവാണ് എന്നത് സംബന്ധിച്ച് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

കമ്പനിയുടെ ചെലവിലുള്ള സമ്മർദ്ദം തുടർച്ചയായി കൂടുകയാണ്. ഓരോ മോഡലിനനുസരിച്ച് വില വർധനയിൽ വ്യത്യാസമുണ്ടാകുമെന്നും വ്യക്തമാക്കി.

ഹോണ്ട , ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ് മുതലായ കമ്പനികളും ഏപ്രിൽ ഒന്ന് മുതൽ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top