കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഏപ്രിൽ എട്ടു മുതൽ മാരുതിക്ക് പുതിയ വില; 2500 മുതൽ 62,000 വരെ രൂപ കൂടും

ന്യൂഡൽഹി: മാരുതി കാറുകളുടെ വില ഈ മാസം എട്ടു മുതൽ വർധിക്കും. വിവിധ മോഡലുകൾക്ക് 2500 മുതൽ 62,000 വരെ രൂപ കൂടുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ അറിയിച്ചു.

നിർമാണ ചെലവിലും കമ്പനി നടത്തിപ്പിലുമുണ്ടായ വർധനയും വാഹനങ്ങളിൽ പുതിയ സംവിധാനങ്ങൾ കൊണ്ടുവരുന്നതുമാണ് വില വർധനക്ക് കാരണമെന്ന് കമ്പനി അറിയിച്ചു.

വിവിധ മോഡലുകൾക്കുണ്ടാകുന്ന വില വർധന ഇങ്ങനെ: ഫ്രോങ്ക്സ് -2500 രൂപ, ഡിസൈർ ടൂർ എസ് -3000, എക്സ് എൽ 6, എർട്ടിഗ -12,500, വാഗൺ ആർ -14,000, ഈക്കോ വാൻ -22,500, ഗ്രാൻഡ് വിറ്റാര -62,000.

X
Top