കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

കഴിഞ്ഞ മാസം 1,61,413 യൂണിറ്റിന്റെ മൊത്തം വിൽപ്പന നടത്തി മാരുതി സുസുക്കി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ മെയ് മാസത്തെ മൊത്ത വിൽപ്പന 1,61,413 യൂണിറ്റായിരുന്നു. 2021 മെയ് മാസത്തിൽ കമ്പനിയുടെ വില്പന 46,555 യൂണിറ്റായിരുന്നു. സമാനമായി, കഴിഞ്ഞ മാസത്തെ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 2021 മെയ് മാസത്തിലെ 35,293 യൂണിറ്റിൽ നിന്ന് 1,34,222 യൂണിറ്റായി ഉയർന്നു. അതേസമയം 2021 മെയ് മാസത്തെ കമ്പനിയുടെ പ്രവർത്തനങ്ങളെ കോവിഡ്-19 സംബന്ധമായ തടസ്സങ്ങൾ സാരമായി ബാധിച്ചതിനാൽ 2022 മെയ് മാസത്തെ വിൽപ്പന കണക്കുകൾ 2021 മെയ് മാസവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് വാഹന നിർമ്മാതാവ് പറഞ്ഞു.

ആൾട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടുന്ന കമ്പനിയുടെ മിനി കാറുകളുടെ വിൽപ്പന കഴിഞ്ഞ മാസം 17,408 യൂണിറ്റായിരുന്നപ്പോൾ, സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടെയുള്ള കോംപാക്റ്റ് സെഗ്‌മെന്റിലെ വിൽപ്പന 67,947 യൂണിറ്റായിരുന്നു. കൂടാതെ, അവലോകന കാലയളവിൽ മിഡ്-സൈസ് സെഡാൻ സിയാസിന്റെ വിൽപ്പന 586 യൂണിറ്റും, വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹന വിൽപ്പന 28,051 യൂണിറ്റുമായിരുന്നു.

കഴിഞ്ഞ മാസം 27,191 യൂണിറ്റായിരുന്നു കമ്പനിയുടെ കയറ്റുമതി. ബുധനാഴ്ച മാരുതി സുസുക്കിയുടെ ഓഹരി നേരിയ നഷ്ടത്തിൽ 7939 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top