മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നുആഗോള ഊർജ പ്രതിസന്ധി ഉടനടി മാറില്ലെന്ന് വിദഗ്ധർ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾറഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടു

വിൽപനയിൽ കുതിച്ച്‌ മാരുതി

ന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 2025 ഏപ്രിൽ മാസത്തിലെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 6.9 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ വർഷം ഏപ്രിലിൽ ആകെ 1,79,791 കാറുകളാണ് മാരുതി സുസുക്കി വിറ്റത്.

ക‍ഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 1,68,089 കാറുകളാണ് വിറ്റ‍ഴിക്കപ്പെട്ടത്. ആഭ്യന്തര വാഹന വിപണിയിൽ ആകെ 1,38,704 യൂണിറ്റുകളാണ് 2025 ഏപ്രിൽ മാസം നിരത്തിലെത്തിച്ചത്. 2024 ഏപ്രിലിൽ ഇത് 1,37,952 യൂണിറ്റുകൾ ആയിരുന്നു.

ആഭ്യന്തര വിൽപ്പനയിൽ വളർച്ച ലഭിച്ചപ്പോൾ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
2025 ഏപ്രിൽ മാസത്തിൽ 27,911 യൂണിറ്റുകൾ കയറ്റുമതി ചെയ്തു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 22,160 യൂണിറ്റുകളായിരുന്നു കയറ്റുമതി ചെയ്തത്.

X
Top