
ന്യൂഡല്‍ഹി: പുറത്തിറങ്ങി ഒരു മാസം തികയും മുമ്പെ മാരുതി ജിമ്‌നിയ്ക്ക് ലഭ്യമായത് 9000 ഓര്‍ഡറുകള്‍. ജനുവരി 12നാണ് മാരുതിയുടെ പുതിയ 5 ഡോര്‍ എസ് യുവി അവതരിപ്പിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ ബുക്കിംഗ് വില 11,000 ആയിരുന്നെങ്കിലും എണ്ണം വര്‍ധിച്ചതോടെ അത് 25,000 ആക്കി ഉയര്‍ത്തി.
ജി്മ്‌നിയ്‌ക്കൊപ്പം പുറത്തിറങ്ങിയ ഫ്രോങ്ക്‌സ് ഇതിനോടകം 2500 ബുക്കിംഗുകളാണ് നേടിയത്. പ്രതിമാസം 1000 ജിമ്‌നികള്‍ നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 10-12 ലക്ഷം രൂപയായിരിക്കും വില.
മാരുതി സുസുക്കി ജിംനി (5-ഡോര്‍) സവിശേഷതകള്‍
ലാഡര്‍ ഫ്രെയിം ഷാസി, ആംപിള്‍ ബോഡി ആംഗിളുകള്‍, 3- ലിങ്ക് റിജിഡ് ആക്സില്‍ സസ്‌പെന്‍ഷന്‍, ലോ റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയറുള്ള (4L മോഡ്) ആള്‍ഗ്രിപ് മോഡ്(4WD) എന്നീ ഓഫ്‌റോഡ് അവശ്യ ഘടകങ്ങളിലാണ് ജിംനി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
എച്ച്ഡി ഡിസ്പ്ലേ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാര്‍ട്ട് പ്ലേ പ്രോ+ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
ഫ്രോങ്ക്‌സ് എസ്യുവിക്ക് സമാനമായി, ‘ആര്‍കമിസ്’ നല്‍കുന്ന ‘സറൗണ്ട് സെന്‍സ്’ വഴി പ്രീമിയം സൗണ്ട് അക്കോസ്റ്റിക് ട്യൂണിംഗുമുണ്ട്.
6-എയര്‍ബാഗുകള്‍, ബ്രേക്ക് (എല്‍എസ്ഡി) ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റുള്ള ഇഎസ്പി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ഇബിഡിയുള്ള എബിഎസ് എന്നിവയാണ് സുരക്ഷാ സജ്ജീകരിണങ്ങള്‍