ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

മാരുതിയുടെ കയറ്റുമതി 25 ലക്ഷം കടന്നു

മുംബൈ: മാരുതി സുസുക്കി ഇന്ത്യ 1986-87ല്‍ വിദേശ കയറ്റുമതി ആരംഭിച്ചതിനു ശേഷം ഇതുവരെ മൊത്തം 25 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായി കമ്പനി അറിയിച്ചു.

ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ വിപണികളിലേക്ക് 1986-87 ല്‍ കയറ്റുമതി ആരംഭിച്ച കമ്പനി നിലവില്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികള്‍ ഉള്‍പ്പെടെ 100 ഓളം രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

ദൃഢമായ പ്രതിബദ്ധത

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്ക് അയച്ച മാരുതി സുസുക്കി ബലേനോയാണ് ഈ 25 ലക്ഷം വാഹനങ്ങളില്‍ ഒടുവില്‍ കയറ്റുമതി ചെയ്തതെന്ന് കമ്പനി പറയുന്നു.

25 ലക്ഷം വാഹനങ്ങള്‍ എന്ന നേട്ടം ഇന്ത്യന്‍ മേക്ക്-ഇന്‍-ഇന്ത്യ സംരംഭത്തോടുള്ള മാരുതി സുസുക്കിയുടെ ദൃഢമായ പ്രതിബദ്ധത തെളിയിക്കുന്നുവെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടെക്യൂച്ചി പറഞ്ഞു.

X
Top