ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

മാരുതിയുടെ ആദ്യ ഇവി ഉത്പാദനം തുടങ്ങുന്നു

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര ഓഗസ്റ്റ് 26 ന് ഉത്പാദനം ആരംഭിക്കും. ആധുനിക സവിശേഷതകളും രണ്ട് ബാറ്ററി ഓപ്ഷനുകളുമായി വരുന്ന ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ്വ് ഇവി എന്നിവയ്ക്ക് കടുത്ത എതിരാളിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഓഗസ്റ്റ് 26 ന് കമ്പനി ഇ-വിറ്റാരയുടെ ഉത്പാദനം ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനുശേഷം ഉടന്‍തന്നെ ലോഞ്ചും നടക്കും. ഗുജറാത്തിലെ ഹന്‍സല്‍പൂര്‍ പ്ലാന്റില്‍ നിന്ന് ഇലക്ട്രിക് എസ്യുവിയുടെ ആദ്യ വാഹനം പുറത്തിറങ്ങും.

മാരുതി സുസുക്കിഇ-വിറ്റാരയില്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, വൈ ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമകാലികവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഡിസൈന്‍ ഉള്‍പ്പെടുന്നു.

ഒരു ഇലക്ട്രിക് വാഹനമെന്ന നിലയില്‍, ഇത് ഒരുപരമ്പരാഗത റേഡിയേറ്റര്‍ ഗ്രില്ലിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഇ-വിറ്റാരയുടെ ഉള്‍ഭാഗത്ത് ഡ്യുവല്‍-സ്പോക്ക് സ്റ്റിയറിംഗ് വീലും ഡ്യുവല്‍-സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ്‌കോണ്‍ഫിഗറേഷനുമുണ്ട്.

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഈ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘചതുരാകൃതിയിലുള്ള എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, സെമി-ലെതറെറ്റ് സീറ്റിംഗ്, ഇലക്ട്രോണിക് പാര്‍ക്കിംഗ്‌ബ്രേക്ക്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവയാണ് അധിക ഇന്റീരിയര്‍ ഘടകങ്ങള്‍.

കൂടാതെ, പനോരമിക്‌സണ്‍റൂഫ്, 10 തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഏഴ് എയര്‍ബാഗുകള്‍, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് സാങ്കേതികവിദ്യ എന്നിവയാണ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകള്‍.

X
Top