കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

പ്രതീക്ഷകളെ മറികടന്ന ഒന്നാംപാദ ഫലങ്ങളുമായി മാരുതി സുസുക്കി

മുംബൈ: പ്രതീക്ഷകള്‍ക്കതീതമായ പ്രകടനം കാഴ്ചവച്ചിരിക്കയാണ് മാരുതി സുസുക്കി.3712 കോടി രൂപയാണ് കമ്പനി ഒന്നാംപാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍പാദത്തെ അപേക്ഷിച്ച് 2 ശതമാനം കൂടുതലാണ് ഇത്.

വരുമാനം 8 ശതമാനം ഉയര്‍ന്ന് 35531 കോടി രൂപ. യഥാക്രമം 3181 കോടി രൂപയും 36570 കോടി രൂപയും പ്രതീക്ഷിച്ച സ്ഥാനത്താണിത്. കമ്പനിയുടെ ആഭ്യന്തര വില്‍പന 6 ശതമാനം ഇടിഞ്ഞപ്പോള്‍ കയറ്റുമതി 37 ശതമാനം ഉയര്‍ന്നു.

ഇതോടെ മൊത്ത വില്‍പന വര്‍ദ്ധനവ് 1.1 ശതമാനമായി. ഡിമാന്റ് കുറവാണ് ആഭ്യന്തര വിപണിയെ ബാധിച്ചതെന്ന് കമ്പനി അറിയിക്കുന്നു. മൊത്തം 527861 യൂണിറ്റുകളാണ് കമ്പനി വില്‍പന നടത്തിയത്.

ഇതില്‍ 430 889 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലും 96972 യൂണിറ്റുകള്‍ വിദേശ വിപണികളിലുമാണ്.

X
Top