ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് മാരുതി; ‘ഇ- വിറ്റാര’ ഈ വർഷം വിപണിയിലെത്തും

കൊച്ചി: വൈദ്യുതവാഹന രംഗത്തേക്ക് മാരുതി സുസുകിയുടെ കാല്‍വെപ്പായി ഇ-വിറ്റാര പുറത്തിറക്കി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് ഏറെക്കാലമായി ഏവരും കാത്തിരിക്കുന്ന വാഹനത്തിൻെറ അവതരണം നടന്നത്.

49, 61 കിലോവാട്ടുള്ള ബാറ്ററിയുമായാണ് ഇ-വിറ്റാര വരുന്നത്. വലിയ ബാറ്ററി വേരിയന്റിന് ഒറ്റ ചാർജില്‍ ഏകദേശം 500 കിലോമീറ്റർ റെയ്ഞ്ച് ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ഓള്‍ വീല്‍ ഡ്രൈവും ഇതില്‍ വരുന്നുണ്ട്. നെക്‌സയിലൂടെയാണ് വാഹനം വില്‍ക്കുക.

എല്ലാ നെക്‌സ ഷോറൂമുകളിലും ചാർജിംഗ് സ്റ്റേഷനും വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡായി ഏഴ് എയർബാഗുകളുണ്ട്. അതോടൊപ്പം അഡാസ് ലെവല്‍-2 സുരക്ഷാ സംവിധാനവും വാഹനത്തിനുണ്ട്. ഈ വർഷം വാഹനം വിപണിയിലെത്തും.

X
Top