മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ഫെഡറൽ റിസർവ് തീരുമാനത്തിൽ കണ്ണുനട്ട് വിപണികൾ

കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനത്തിന് മുന്നോടിയായി ആഗോള മേഖല വിപണികൾ കരുതലോടെ നീങ്ങുന്നു.

നാണയപ്പെരുപ്പം താഴ്‌ന്നതും ചില്ലറ വില്പന മെച്ചപ്പെട്ടതും കണക്കിലെടുത്ത് നടപ്പുവർഷം ഫെഡറൽ റിസർവ് വിവിധ ഘട്ടങ്ങളിലായി മുഖ്യ പലിശ നിരക്കിൽ ഒന്നര ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

നാളെ നടക്കുന്ന ജാക്‌സൺ ഹോൾ യോഗത്തിൽ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ നടത്തുന്ന പ്രഭാഷണത്തിൽ പലിശ നിരക്കിലെ മാറ്റങ്ങളെ കുറിച്ച് വ്യക്തമായ സൂചനയുണ്ടാകുമെന്ന് വിപണി വിലയിരുത്തുന്നു.

ലോകമൊട്ടാകെയുള്ള ഓഹരി, കമ്പോള, നാണയ, കടപ്പത്ര വിപണികളെ ഫെഡറൽ റിസർവ് തീരുമാനം സ്വാധീനിക്കും.

X
Top