
മുംബൈ:തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നേരിയ തോതില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 100.29 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 59755.35 ലെവലിലും നിഫ്റ്റി50 28.80 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 17652.85 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 796 ഓഹരികള്‍ ഇടിവ് നേരിടുമ്പോള്‍ 1255 ഓഹരികള്‍ മുന്നേറുന്നു.
136 ഓഹരിവിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്,ഐസിഐസിഐ ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, വിപ്രോ,റിലയന്‍സ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്നത്. സണ്‍ ഫാര്‍മ,ഡോ.റെഡ്ഡീസ് ലാബ്‌സ്,ബിപിസിഎല്‍,എന്‍ടിപിസി,ടിസിഎസ് കനത്ത നഷ്ടം നേരിട്ടു.
മേഖലകളില്‍ വാഹനം,എഫ്എംസിജി,ഐടി, മീഡിയ,ലോഹം,ഫാര്‍മ,ഹെല്‍ത്ത്‌കെയര്‍ എന്നിവ ഇടിവ് നേരിടുമ്പോള്‍ ബാങ്ക്,റിയാലിറ്റി നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപും സ്‌മോള്‍ക്യാപും മാറ്റമില്ലാതെ തുടരുന്നു.