എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ആശങ്ക വിട്ടൊഴിഞ്ഞു, മികച്ച ഓഹരികള്‍ തെരഞ്ഞെടുക്കാം – വികെ വിജയകുമാര്‍

കൊച്ചി:ബാങ്കിംഗ് പ്രതിസന്ധി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. തകര്‍ച്ച നേരിട്ട എസ് വിബിയെ ലേമാനോട് ഉപമിച്ചത് തെറ്റാണെന്ന് തെളിഞ്ഞു. പ്രതിസന്ധിയുടെ അനുരണനങ്ങള്‍ കെട്ടടങ്ങി.

എസ്ആന്റ്പി500 ഉയര്‍ത്തെഴുന്നേറ്റു. യൂറോപ്യന്‍ ബാങ്ക് ഓഹരിവിലയും മെച്ചപ്പെടുന്നു. എങ്കിലും അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അസ്ഥിരതയുടെ ഈ കാലഘട്ടം മികച്ച ഓഹരികളെ തേടാന്‍ വിനിയോഗിക്കാവുന്നതാണ്.ന്യായമായ മൂല്യനിര്‍ണ്ണയവും മികച്ച വരുമാന സാധ്യതയുമുള്ള ഉയര്‍ന്ന നിലവാരമുള്ള ഓഹരികളാണ് തെരഞ്ഞെടുക്കേണ്ടത്.

ബാങ്കിംഗ്,ക്യാപിറ്റല്‍ ഗുഡ്‌സ്, ടെലികോം മേഖലകള്‍ മികച്ച നാലാംപാദ ഫലങ്ങള്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.ഐടി ഓഹരികളുടെ മൂല്യനിര്‍ണ്ണയം ഇപ്പോള്‍ ന്യായമാണ്. ആഗോള സമ്പദ് വ്യവസ്ഥയെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നും വിജയകുമാര് പറഞ്ഞു.

നന്നായി നിയന്ത്രിക്കപ്പെട്ട ബാങ്കിംഗ് വ്യവസ്ഥ ശക്തവും പ്രതിരോധശേഷിയുള്ളതുമാണ്.

X
Top