ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’വിമാന ഇന്ധന പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് അയാട്ടഇന്ത്യൻ വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചുപശ്ചിമേഷ്യയിലെ പ്രതിസന്ധി: പ്രവാസി നിക്ഷേപത്തെയും തൊഴിലിനെയും ബാധിച്ചേക്കുംസംസ്ഥാന-ജില്ലാ ജിഡിപി കണക്കുകള്‍ ഇനി ഏകീകൃതമാകും; പുതിയ കരട് മാനദണ്ഡങ്ങളുമായി കേന്ദ്രം

അപ്‌ട്രെന്‍ഡ് അവസാനിച്ചിട്ടില്ല, ചാഞ്ചാട്ടം പ്രതീക്ഷിക്കാം

മുംബൈ: ആഭ്യന്തര സാമ്പത്തിക സൂചകങ്ങള്‍ ശരിയായ പാതയിലാണെങ്കിലും ആഗോള വെല്ലുവിളികള്‍ വില്‍പന സമ്മര്‍ദ്ദമുയര്‍ത്തുന്നു, ശ്രീകാന്ത് ചൗഹാന്‍, കൊട്ടക് സെക്യൂരിറ്റീസ് റിസര്‍ച്ച് (റീട്ടെയില്‍) മേധാവി നിരീക്ഷിച്ചു. ജൂണ്‍ 19 ന് ദൃശ്യമായതും അതാണ്. ആഗോള ഇക്വിറ്റി വിപണികളിലെ വില്‍പന, ബാങ്കിംഗ്, വാഹനം,ടെലികോം,എഫ്എംസിജി ഓഹരികളില്‍ ലാഭമെടുപ്പിന് കാരണമായി.

റിസക്കെടുക്കാന്‍ നിക്ഷേപകര്‍ തയ്യാറല്ലെന്ന് ഇത് വ്യക്തമാക്കുന്നു. അതേസമയം പ്രതിദിന ചാര്‍ട്ടിലെ ഹയര്‍ ഹൈ,ഹയര്‍ ലോ പാറ്റേണ്‍ അപ്‌ട്രെന്‍ഡ് അസ്തിമിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്. 18680 ലെവലിലായിരിക്കും നിഫ്റ്റി ഇനി പിന്തുണ തേടുക.

അതിന് മുകളില്‍ 18850-18900 സൂചിക ലക്ഷ്യം വയ്ക്കും. . 18680 ന് താഴെ 18650-18610 ലെവലുകളിലാണ് സപ്പോര്‍ട്ട്. നിഫ്റ്റി പോസിറ്റീവ് നോട്ടില്‍ ആരംഭിച്ചുവെങ്കിലും ദിവസം പുരോഗമിക്കും തോറും വില്‍പ്പന സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു. ജതിന്‍ ഗെഡിയ, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, ഷെയര്‍ഖാന്‍ ബിഎന്‍പി പാരിബാസ് പറയുന്നു.

പ്രതിദിന, മണിക്കൂര്‍ സൂചകങ്ങള്‍ വ്യത്യസ്ത സിഗ്നലുകളാണ് നല്‍കുന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നും ഗെഡിയ വിലയിരുത്തി. 18650 – 18600, 18880 – 18900 എന്നിവയാണ് നിര്‍ണായക പ്രതിരോധ നില.

X
Top